കണ്ണൂർ, വിയ്യൂർ ജയിലുകളിൽ റെയിഡ്: പണി കളയാനുറച്ച് ഋഷി രാജ് സിങ് എന്ന് സോഷ്യൽ മീഡിയ

കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകൾ കുറ്റവാളികളെ നേർവഴിക്കാക്കുന്ന ഇന്ത്യൻ നിയമ വ്യവസ്ഥയുടെ ഉത്തമമായ സംവിധാനമാണ്.  കുറ്റവാളികളെ നിർമിക്കുന്ന ഫാക്ടറി ആണ്.  കേരളത്തിൽ ഓരോ രാഷ്ട്രീയപാർട്ടിക്കും ഓരോ ജയിലുകളാണ്.  ജയിലുകളിൽ നടക്കുന്ന തോന്ന്യവാസം അവസാനിപ്പിക്കാൻ ആർജവമുള്ള ഒരു ഭരണാധികാരിയും ഇന്ന് വരെ കേരളത്തിൽ പിറന്നിട്ടില്ല. 

മേൽപ്പറഞ്ഞ ജയിലുകളിൽ ഇന്ന്റെ വെളുപ്പിനെ റെയിഡ് നടന്നു. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. പുലർച്ചെ നാല് മണി മുതൽ നടത്തിയ റെയ്ഡിൽ കഞ്ചാവും മൊബൈൽ ഫോണുകളും അടക്കം പിടിച്ചെടുത്തു.

അതിനിടെ റെയ്ഡിനിടയിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ഷാഫിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടികൂടിയിട്ടുണ്ട്. മുൻപും ഷാഫിയുടെ കയ്യിൽ നിന്നും ഫോൺ പിടികൂടിയിട്ടുണ്ട്.  ഇത്തരം നിരവധി പരാതികൾ ഉണ്ടായിട്ടും അത് തടയാനുള്ള ഒരു നടപടിയും ഇല്ല.

സംഘം ചേർന്ന് ഒരേ കുറ്റം നടത്തുന്നവരെ ഒരേ ജയിലിൽ ഇടുന്നതോളം നിയമ/ധാർമിക രാഹിത്യം മറ്റൊന്നില്ല തന്നെ. 

No comments:

Powered by Blogger.