സൗമ്യ വധം - കേസ് അട്ടിമറിക്കുന്നു: ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇന്ന് വരെ തീ കൊളുത്തി കൊന്ന സൗമ്യയുടെ വീട് എന്ത് കൊണ്ട് സന്ദർശിച്ചില്ല: കുമ്മനം രാജശേഖരൻ
വനിത പോലീസുകാരി സൗമ്യ പുഷ്കരനെ ചുട്ടുകൊന്നകേസിന്റെ അന്വേഷണത്തിൽ ആഭ്യന്തരവകുപ്പ് അനാസ്ഥകാട്ടുന്നതായി ബിജെപി മുൻസംസ്ഥാന പ്രസിഡന്റ്, മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. ചോദ്യം രാഷ്ട്രീയ രംഗത്തു ചർച്ച ആകുകയാണ്. സൗമ്യ തീ കൊളുത്തിക്കൊലയിൽ മുഖ്യമന്ത്രിയോ, സി പി എം നേതാക്കളോ കാര്യമായി പ്രതികരിച്ചു കണ്ടില്ല. സി പി എം സൗമ്യയുടെ ഭാഗത്താണോ, അജാസിന്റെ ഭാഗത്താണോ? ഒരു സാധാരണ വ്യക്തി-വിഷയത്തിനപ്പുറം കൃത്യത്തിനു മറ്റെന്തെങ്കിലും മാനങ്ങളുണ്ടോ? ഈ വിഷയം ഒന്നും അന്വേഷിക്കാതെ പോലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. അജാസ് ആക്രമിക്കുമെന്ന് സൗമ്യക്കും, സൗമ്യയുടെ കുട്ടികൾക്കും, പോലീസുലുള്ളവർക്കും മുൻ കൂട്ടി അറിയാമായിരുന്നിട്ടും എന്തുകൊണ്ട് കരുതൽ എടുത്തില്ല എന്ന ചോദ്യം സമൂഹത്തിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് കുമ്മനം രാജശേഖരന്റെ ചോദ്യം പ്രസക്തമാകുന്നത്.
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നാളിതു വരെ ആവീട്ടിൽ എത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയോ, കുടുംബത്തിനുവേണ്ട സംരക്ഷണം ഉറപ്പാക്കുകയോ, കുറ്റവാളിയായ അജാസിനെ കൂടാതെ മറ്റൊരാൾ കൂടിയുണ്ടെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. അന്വഷണം വഴിതിരിച്ചുവിടാനുള്ള ഗൂഡനീക്കം ആണ് ഇപ്പോൾ നടക്കുന്നതെന്നും കുമ്മനം ആരോപിച്ചു
കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിലെത്തി ഭർത്താവ് സജീവിനെയും മക്കളെയും, കുമ്മനം ആശ്വസി പ്പിച്ചിരുന്നു. സൗമ്യയുടെ കുടുംബ ത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റടുക്കണം. കൊലപാതകത്തിന്റെ അന്വേഷണം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കണം. സൗമ്യ വിഷയം ഇരു ചെവി അറിയാതെ കുഴിച്ചു മൂടാനാണ് സർക്കാർ ശ്രമിക്കുന്നത്

No comments: