കർഷകർക്ക് പാടത്തിൽ നിന്ന് പട്ടണം വരെ ആവശ്യമായ സഹായങ്ങൾ നൽകും: പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ നന്ദി പ്രമേയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
കർഷകർക്ക് പാടത്തിൽ നിന്ന് പട്ടണം വരെ ആവശ്യമായ സഹായങ്ങൾ നൽകും: പ്രധാനമന്ത്രി
സ്ത്രീ സുരക്ഷയും, കാർഷിക വികസനവുമായിരിക്കുകയും കേന്ദ്ര സർക്കാർ ഊന്നൽ നൽകുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അടിയന്തിരാവസ്ഥ ഇന്ത്യയുടെ കറുത്ത ഏട് എന്നും പ്രധാനമന്ത്രി നന്ദി പ്രമേയ ചർച്ചക്കുള്ള മറുപടിയായി പാർലമെന്റിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. മുന്നോട്ടു പോകാനുള്ള ശക്തി നൽകുന്നത് മഹാത്മാഗാന്ധി ആണ്. ആ ആശയങ്ങളാണ് സർക്കാരിനെ നയിക്കുന്നത്.
പാവപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്‌ഷ്യം. രാജ്യത്തെ ഉയരങ്ങളിലേക്കെത്തിക്കും. വീണ്ടും അധികാരത്തിലെത്തിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നു. ഭാരതത്തെ ലോകത്തിലെ വലിയ ശക്തിയാക്കും.
ജന്ഗങ്ങളുടെ പ്രതീക്ഷയും, ആഗ്രഹവുമാണ് വീണ്ടും അധികാരത്തിൽ എത്തിച്ചത്. 130 കോടി ജനങളുടെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നത്. ഇന്ത്യയ്ക്ക് ആഗോള തലത്തിൽ അംഗീകാരം ലഭിച്ചു തുടങ്ങി. ജനവിധി സർക്കാരിന്റെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ്. യെഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്ന് സർക്കാർ പിന്മാറില്ല.
യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. കോൺഗ്രസ്സിന് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. ശക്തവും സുരക്ഷിതവുമായ ഇന്ത്യക്കായി മുന്നോട്ടു പോകും. സ്ത്രീ സുരക്ഷാ, കൃഷി എന്നിവക്ക് പ്രാധാന്യം നൽകും. സർക്കാരിനെ തെരെഞ്ഞെടുത്തിട്ടു മൂന്ന് ആഴ്ചയേ ആയുള്ളൂവെങ്കിലും എല്ലാവരെയും വിളിച്ച് അഭിപ്രായങ്ങൾ തേടി. കർഷകർക്ക് പാടത്തിൽ നിന്ന് പട്ടണം വരെ ആവശ്യമായ സഹായങ്ങൾ നൽകും.
നവഭാരത നിർമാണം നടക്കണമെകിൽ സാമൂഹിക പദ്ധതികൾ ഉണ്ടാകണം. കേന്ദ്ര സർക്കാരുകൾ യോജിച്ചു പ്രവർത്തിക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു.
No comments: