സിപിഎമ്മിന് വലിയ തെറ്റാണ് സംഭവിക്കുന്നത്. സി പി എം തകരും
മുടിയാൻ നേരത്ത് മുട്ടിട്ടാൽ നിൽക്കുമോ? നശിക്കാൻ തീരുമാനിച്ച നേതൃത്വത്തിന് മുടിയൻമാരായ പുത്രന്മാർ!
ബിനോയ് കോടിയേരിയെയും, ബിനീഷ് കോടിയേരിയെയും, ദീപ നിഷാന്തിനെയും, സുനിത ദേവദാസിനെയും, രശ്മി ആർ നായരെയും ഒക്കെ മാതൃകയാക്കി കുതിച്ചുയരുന്ന എസ് എഫ് ഐ ക്കാർക്ക് സരസ്വതിയെയും, അയ്യപ്പനെയും, ശിവനെയും, ഗണപതിയേയും, മനുഷ്യ ലിംഗത്തെയും, സ്ത്രീ യോനിയെയുമൊക്കെ വികൃതമാക്കി ചിത്രം വരച്ചു പ്രദര്ശിപ്പിക്കുന്നതിൽ എന്ത് ഉളുപ്പ് തോന്നാനാണ്? പിണറായിയുടെയും, കൊടിയേരിയേയുടെയും വിദ്യാർഥി കാലത്തു മാർക്‌സും ഏങ്കൽസും ആയിരുന്നു യുഗ പുരുഷന്മാർ. എം ബി രാജേഷിനെയും, എം സ്വരാജിന്റെയും, ടി വി രാജേഷിനെയും, പി രാജീവിന്റെയും, ബാലഗോപാലിന്റെയും ഒക്കെ വിദ്യാർഥി കാലത്ത് എ കെ ജി യും, ഇ എം എസ്സും, ജ്യോതി ബസുവും, സുർജിത്തും ഒക്കെയായിരുന്നു നേതാക്കൾ. റഹീമിന്റെയും, ജയിക്കിന്റെയും, ഷംസീറിന്റെയും, റിയാസിന്റെയും, ഒക്കെ കാലത്തു ചെഗു ആണ് ധീര നേതാവ്. കാര്യങ്ങൾ ഇതുകൊണ്ടു തന്നെ വ്യക്തമാണ്.
പണ്ട് പാർട്ടി പ്രചാരണത്തിന് ഓലയും, പുല്ലും ചേർത്ത് ബോർഡുണ്ടാക്കി കര്ഷകന്റെയും, വയലേലകളുടെയും, പാള തൊപ്പിയുടെയും, കൈ മുഷ്ടിയുടെയും, അരിവാളിന്റെയും, നെൽ കാതിരിന്റെയും, കുടിലുകളുടേയുമൊക്കെ ചിത്രം വരച്ചു റോഡരികിലും കോളേജ് ഗേറ്റുകളിലുമൊക്കെ പ്രദർശിപ്പിച്ചത് സാധാരണക്കാർ നോക്കി നിൽക്കുമായിരുന്നു. ഇന്ന് കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസത്തെയും ആചാരത്തെയും അവമതിക്കുക, അവഹേളിക്കുക തുടങ്ങിയ കലാ പരിപാടികളാണ് അവരുടേത്.
എന്താണ് എസ് എഫ് ഐ ക്കു സംഭവിച്ചത്. കാര്യങ്ങൾ വളരെ വ്യക്തമാണ്. പ്രത്യയ ശാസ്‌ത്രപരമായി അവർ ജീർണിച്ച പോയി. നല്ലതെന്നു കരുതി പിന്തുടരാൻ അവർക്കൊരു മാതൃക ഇല്ല. 24X7 രാജ്യത്തെ അവഹേളിക്കുകയും, അഴിമതിയിൽ ചെന്ന് പെടുകയും, ഡാൻസ് ബാര് തോറും കയറി ഇറങ്ങുകയും, ആത്മഹത്യക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു നേതൃത്വത്തെ ഫോള്ളോ ചെയ്യുന്നവർ പിന്നെ എങ്ങനെയാകണം.
കടുത്ത കേഡറിസം നിലനിന്ന സി പി എമ്മിനെ അവശേഷിക്കുന്ന കേരള തുരുത്തിൽ നിന്ന് പിഴുതെറിയാൻ കാലങ്ങളായി പണി തുടങ്ങിയതാണ്. കേരളത്തിൽ പലതും നടക്കാതെ പോകുന്നത് ശക്തമായ ഇടതുപക്ഷ സ്വാധീനം തന്നെ ആയിരുന്നു. അതിന്റെ തകർച്ച രാഷ്ട്രീയമായി ഒരിക്കലും നടക്കില്ല എന്ന് പലരും നല്ലവണ്ണം മനസ്സിലാക്കിയ കാലത്താണ് ആ പാർട്ടിയിലേക്ക് ചിലർ നുഴഞ്ഞു കയറിയത്. ഇതൊരു വലിയ ഗൂഡാലോചനയും, ദീർഘകാലമായുള്ള പരിശ്രമത്തിന്റെയും ഫലമായി സംഭവിച്ചതാണ്. സി പി എം തകർന്നതിനു ശേഷം കോൺഗ്രസ്സിന് പിന്നിൽ അണിനിരക്കുകയും, കേഡർ സംവിധാനങ്ങളുടെ തകർച്ചയിൽ അരാജകത്വം സൃഷ്ടിക്കുകയുമാണ് ലക്‌ഷ്യം. അവരു തന്നെയാണ് ഇത്തരം വികലമായ ചിന്തകൾക്ക് നേതൃത്വം കൊടുക്കുന്നത്. സരസ്വതിയുടെ നഗ്ന ചിത്രം വരച്ചു വച്ചാൽ അത് സി പി എമ്മിനെ ഒരു തരത്തിലും പുഷ്ടി പെടുത്തുകയില്ല. മറിച്ചു തളർത്തുകയെ ഉള്ളൂ. പത്തു വോട്ട് നഷ്ടപെടുകയേ ഉള്ളൂ. പിന്നെ എന്താണ് അവരുടെ ഉദ്ദേശം? വ്യക്തമാണ് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് അത് തന്നെയാണ് ഉദ്ദേശം.
ഇത് മനസ്സിലാക്കാൻ സി പി എം നേതൃത്വം വളരെ വൈകി പ്പോയി. അവർക്കു തടുക്കാൻ കഴിയാത്ത വിധം വർഗ്ഗ ശത്രുക്കൾ മിത്രങ്ങളുടെ രൂപത്തിൽ ആ പാർട്ടിയിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. എന്ത് താന്തോന്നിത്തരം കാട്ടിയാലും അത് ആർ എസ് എസ് നെ പ്രധിരോധിക്കാനെന്ന വ്യാജ പ്രതിരോധം തീർക്കുകയാണ്. അത് ആർ എസ് എസ്സിനെ ശക്തി പ്രാപിപ്പിക്കുന്നതിനു മാത്രമാണ് ഉപയോഗപ്പെടുക. എന്നാൽ പിന്നെ ആർ എസ് എസ് ആയാലെന്താ എന്ന ചിന്താഗതിയിൽ 5 ലക്ഷം ചെറുപ്പക്കാരെങ്കിലും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ആർ എസ് ഐഡിയോളജിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. നദി ഒഴുകുന്നതുപോലെ അത് വർദ്ധിച്ചു വരികയാണ്. മറുവശത്തു വായിൽ പഴം തിരുകിയാലും പ്രതികരിക്കാത്ത രീതിയിൽ ആർ എസ് എസ് മാറി. അത് ബുദ്ധിപരമാണ്. ഇതൊരു പ്രത്യേക കാലഘട്ടമാണെന്നും, ഇവിടെ ഒരു മാറ്റം കേരളത്തിൽ സാധ്യമാണെന്നും, ആ സാഹചര്യത്തിൽ ഒരു തീവ്രവാദ നിലപാട് എടുക്കുന്ന പക്ഷമല്ലെന്നും ജനങ്ങളെ ധരിപ്പിക്കാൻ പറ്റിയ അവസരമാണ് അവരുപയോഗിക്കുന്നത്. അതും ഇതുവരെ സി പി എമ്മിന് മനസ്സിലായിട്ടില്ല. ആർ എസ് എസ് ഒന്നും ചെയ്യാതെ തന്നെ വലിയ മൈലേജ് സി പി എം ആവുന്നത്ര ഉണ്ടാക്കി കൊടുക്കുന്നുണ്ട്.
ഇല്ല സിപിഎമ്മിന് വലിയ തെറ്റാണ് സംഭവിക്കുന്നത്. സി പി എം തകരും. കേരളത്തിൽ ഉത്തരേന്ത്യൻ രാഷ്ട്രീയ ചേരി കണക്കെ രണ്ടു ചേരിയായി കളം മാറും. മാറിക്കഴിഞ്ഞു. അടുത്ത തവണ കേരള ഭരണം പോയാൽ കോൺഗ്രസ്സ് കേന്ദ്ര സർക്കാരുമായി നല്ല ചെങ്ങാത്തം സ്ഥാപിക്കുകയും അവരുടെ രാഷ്ട്രീയത്തിന് ഇവിടെ സ്പെയ്സ് ഉണ്ടാക്കി കൊടുക്കുകയും ചെയ്യും.

No comments: