ഒഴുകി ഒഴുകി ഒടുവിലീ പുഴയെവിടെ ചേരും... ദൂരെ ദൂരെ അലയൊഴുകും കടലിൽ പോയി ചേരും: കോൺഗ്രസ്സ് ബിജെപിയിൽ ലയിച്ചു തുടങ്ങി
കോൺഗ്രസ്സ് ബിജെപിയിൽ ലയിച്ചു.
മിസോറാമിലെ മാറ ജില്ലയിലാണ് കോൺഗ്രസ്സ് ബി ജെ പി യിൽ ലയിച്ചത്. അതായത് കോൺഗ്രസ്സ് എന്ന പാർട്ടി വിട്ട് മാറ ജില്ലയിലെ 99% കോൺഗ്രസ്സുകാരും ബിജെപിയിൽ ചേരുകയായിരുന്നില്ല. മറിച്ച് അവിടുത്തെ 100% കോൺഗ്രസ്സുകാരും, ബിജെ പി ക്കാരും ചേർന്ന് ഒന്നിച്ചിരുന്ന് "ഇനി ഇവിടെ കോൺഗ്രസ്സില്ല, ആസ്തികളും, ഓഫിസുകളും, ഭരണവും ഉൾപ്പടെ ഇനി നാം എല്ലാം ബിജെപി ക്കാരായിരിക്കും എന്ന് എഴുതി ഒപ്പു വച്ച്, ബി ജെ പി യിൽ ലയിച്ച് കോൺഗ്രസ്സ് എന്ന പാർട്ടി തന്നെ ഇല്ലാതാകുകയായിരുന്നു.
ലയനം എന്ന ആശയം മുന്നോട്ടു വച്ചത് കോൺഗ്രസ്സ് തന്നെയാണ്. അത് ബി ജെ പി ചർച്ച ചെയ്ത് അംഗീകരിക്കുകയായിരുന്നു. മിസോറാം പോലൊരു സംസ്ഥാനത്താണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നോർക്കണം. ലയനത്തിന് മുന്നോടിയായി മാറ ജില്ലാ ഭരണകൂടം കഴിഞ്ഞയിടെ പിരിച്ചു വിട്ടിരുന്നു. മിസോറാം നാഷണൽ ഫ്രണ്ട് ആണ് മിസോറാമിൽ ഭരിക്കുന്നത്.
സംഭവത്തിൽ ഒന്ന് ഞെട്ടാൻ പോലും കരുത്തില്ലാതിരിക്കുകയാണ് കോൺഗ്രസ്സ്. കോൺഗ്രസ്സ് നേതൃത്വം അടിയന്ത്രിമായി ഇടപെട്ടു അണികളെ ആവേശം കൊള്ളിക്കാനുള്ള സമര പരിപാടികളും, നയങ്ങളുമായി മുന്നോട്ടു വന്നില്ലെങ്കിൽ ആ പാർട്ടി ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അലിഞ്ഞില്ലാതായി പോകും. തീർച്ചയായും രാഹുൽ ഗാന്ധി ശക്തി പ്രാപിക്കണം. അതിനായി അദ്ദേഹത്തിൻറെ ചാപല്യങ്ങളെല്ലാം അവസാനിപ്പിച്ച് കരുത്തു പ്രാപിക്കണം,
No comments: