ശബരിമലയിൽ കടകൾ അടപ്പിക്കാനുള്ള ദേവസ്വം ബോർഡ് നീക്കം കോടതി തടഞ്ഞു

ശബരിമല: ലേലത്തുക അടയ്ക്കാത്തതിന്റെ പേരിൽ ഇന്നലെ (15-6-19) മുതൽ കടകൾ തുറന്ന് പ്രവർത്തിക്കരുതെന്ന് കാണിച്ച് ദേവസ്വം ബോർഡ് വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരുന്നു .

ഇതേ തുടർന്ന് വ്യാപാരികൾ കോടതിയെ സമീപിച്ചതിന്റെ അടസ്ഥാനത്തിലാണ് താൽക്കാലിക സ്റ്റേ അനുവദിച്ചിരിക്കുന്നത് .ഒരു മാസത്തേക്കാണ് സ്റ്റേ .കൂടാതെ ശബരിമലയിലെ വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ പരിശോധിക്കാൻ അഡ്വക്കേറ്റ് കമ്മീഷനേയും കേടതി ചുമതലപ്പെടുത്തി .

റാന്നി കോടതി മജിട്രേറ്റ് അവധിയായതിനാൽ പത്തനംതിട്ട കോടതിയാണ് കേസ് പരിഗണിച്ചത് . യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിരോധനാജ്ഞയും, തീർത്ഥാടകരുടെ വരവ് 20 ശതമാനം കണ്ട് കുറയുകയും ചെയ്തതോടെ ശബരിമലയിലെ വ്യാപാരികൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി .

വൻ തുകക്ക് ലേലം കൊണ്ടവർ ലേലത്തുകയിൽ ഇളവ് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിനേയും സർക്കാരിനേയും നിരവധി തവണ സമീപിച്ചിരുന്നു .

എന്നാൽ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലന്ന് മാത്രമല്ല മാസ പൂജക്ക് നടതുറന്ന സമയങ്ങളിൽ വൈദ്യുതിയും വെള്ളവും വിഛേതിച്ച് വ്യാപാരികളെ കൂടുതൽ പീഡിപ്പിക്കുകയായിരുന്നെന്ന് ശബരിമലവ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജി.അനിൽ പറഞ്ഞു .

' സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയിലുണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ വൻ സാമ്പത്തിക നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായതായി കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിസന്ധി പരിഹരിക്കാൻ ബോർഡിന് സർക്കാർ ആവശ്യമായ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു .

എന്നാൽ വ്യാപാരികളുടെ കാര്യത്തിൽ സർക്കാരോ ബോർഡോ അനുകൂല നിലപാട് സ്വീകരിക്കാൻ തയ്യാറാക്കാത്തത് വൻ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു

.വ്യാപാരികളിൽ പലരും ബാങ്കിൽ നിന്നും വൻതുക ലോൺ എടുത്തു ത്താണ് കടകൾ

ലേലത്തിലെടുത്തത് .തിരിച്ചടവ് മുടങ്ങിയതോടെ പലർക്കും കിടപ്പാടം തന്നെ നഷ്ടമാകുന്ന അവസ്ഥയിലാണ് .കടം കയറി ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന വ്യാപാരികൾക്ക് ലേലത്തുക കുറച്ച് നൽകി സഹായിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം .

വ്യാപാരികൾക്കുവേണ്ടി അഡ്വേക്കറ്റ് പി ഹരിദാസ് ഹാജരായി.

No comments:

Powered by Blogger.