ഖാദർ കമ്മിറ്റി റിപ്പോർട്ട് തൽക്കാലം നടപ്പാക്കേണ്ടാ: കോടതി

സംസ്ഥാനത്തെ വിദ്യാഭ്യാസ നയങ്ങളെ അപ്പാടെ മാറ്റിയെഴുതുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് സ്റ്റേ ചെയ്ത് ഹൈ കോടതി.  നടപടികൾ ഉൾപ്പടെ തടഞ്ഞു കോടതി വിധി പുറപ്പെടുവിച്ചു.  റിപ്പോർട്ട് തിടുക്കപ്പെട്ട് നടപ്പാക്കിയതിനെതിരെ എൻ എസ് എസും, ഒരു കൂട്ടം അദ്ധ്യാപകരും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു .

ഖാദർ കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 12 വരെയുള്ള ക്ലാസ്സുകൾ ഒരു കുടക്കീഴിലാക്കിയിരുന്നു . ഡിജിഇ എന്ന പേരിൽ ഒരു ഡയറക്ടർ തസ്തികയും ഉണ്ടാക്കിയിരുന്നു . എല്ലാ പരീക്ഷകളും ഈ ഡയറക്ടറുടെ കീഴിലാക്കിയിരുന്നു. .ഒരു മാസത്തേക്കാണ് സ്റ്റേ

No comments:

Powered by Blogger.