കോടിയേരിയും ഭാര്യ വിനോദിനിയും സുഖ ചികിത്സക്കായി ശാന്തിഗഗിരി ആശ്രമത്തിൽ: സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയിൽ പോയേക്കും. ബിനോയ് അകത്തും പോയേക്കും

മകന്റെ കാമ കേളി വിവാദം പുറത്തു വരുന്നതിനു തൊട്ടു മുൻപ്  സിപിഎം സംസ്ഥാന സെക്രട്ടറിയും ഭാര്യയും ആശുപത്രിയില്‍. കോടിയേരിയും ഭാര്യ വിനോദിനിയും പോത്തന്‍കോട്ടെ ശാന്തിഗഗിരി ആശ്രമത്തിന്റെ ആശുപത്രിയിലാണ് സുഖ ചികിത്സതേടിയിരിക്കുന്നത്. നാല് ദിവസം മുമ്പാണ് ഇവര്‍ ആശ്രമത്തില്‍ എത്തിയത്.  വലിയ കോളിളക്കം സൃഷ്ട്ടിച്ച വിവാദം ഉണ്ടായിട്ടും കോടിയേരിയെ നാട്ടിൽ കാണാനില്ലായിരുന്നു.  അഭിപ്രായ പ്രകടനകൾക്കായി മാധ്യമങ്ങളിലും കണ്ടില്ല. ചികിത്സയില്‍ കഴിയുന്നതുകൊണ്ടാണ് മാധ്യമങ്ങളെ കാണാതിരിക്കുന്നതെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം. പ്രശ്നങ്ങൾ മുന്നിൽ കണ്ടുള്ള നീക്കങ്ങളായാണ് വിലയിരുത്തുന്നത്.

കോടിയേരിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ബിനോയ്‌ക്കെതിരെ കോടികളുടെ വഞ്ചനകേസ് നല്‍കിയപ്പോള്‍ കോടിയേരിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വവും സ്വീകരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തില്‍ ശക്തമായ തിരിച്ചടി നേരിട്ട് പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഉയര്‍ന്ന വിവാദം പാര്‍ട്ടിയെ വീണ്ടും ക്ഷീണിപ്പിക്കുമെന്ന വിലയിരുത്തലാണ് ഉള്ളത്.

കോടിയേരിയുടെ മക്കൾക്കെതിരെയുള്ള ആരോപണങ്ങൾ ഇതാദ്യമായല്ല പുറത്തു വരുന്നത്. കിളിരൂർ, കവിയൂർ, പോൽ മുത്തുറ്റ്, അറബിയുടെ 15 കോടി വഞ്ചനാ കേസ് തുടങ്ങിയ നിരവധി വിഷയങ്ങൾ സമൂഹമനസ്സുകളിൽ ഉണ്ട്.  ഇതൊക്കെ പാർട്ടിയെ ഏറെ കഷ്ടത്തിലാക്കിയ വിഷയങ്ങളാണ്.  ഇതൊക്കെ ഇവിടം കൊണ്ടവസാനിച്ചാ മതിയെന്നാണ് സി പി എം കാർ അടക്കം പറയുന്നത്. പക്ഷെ അതിനു ഒരു സാധ്യതയും ഇപ്പോൾ കാണുന്നേയില്ല, അടുത്തത് ആര് എവിടെനിന്നു വരുമെന്നാണ് ഞങ്ങൾ കാത്തിരിക്കുന്നതെന്ന് ഒരു ലോക്കൽ നേതാവ് പറയുന്നു.  വിഷയത്തിൽ എത്രമാത്രം അണികൾക്കു അസംതൃപ്തി ഉണ്ടെന്നു ഈ വാക്കുകൾ തെളിയിക്കുന്നു.

ബിനോയ്ക്ക് എതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്. ഈ വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരിക്കുന്നത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ഇവര്‍ ബനോയിയുടെ കുടുംബംഗങ്ങളെയും ചോദ്യം ചെയ്യുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ബിനോയ്ക്കെതിരെയുള്ള നടപടികള്‍  മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍ മുംബൈ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച അന്ധേരി കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. നാളെ പരാതിക്കാരിയുടെ മൊഴിയെടുത്തു കഴിഞ്ഞാല്‍ ഓഷിവാര പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. 

ബിനോയി കോടിയേരിയോട് മൂന്നു ദിവസത്തിനകം ഹാജരാകാന്‍ മുംബൈ പൊലീസ് ആവശ്യപ്പെട്ടു. ഹാജരായില്ലെങ്കില്‍ ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് മുംബൈ പോലീസ് കടക്കും.

No comments:

Powered by Blogger.