വായനയെ ഇഷ്ടപെടുന്നവർക്കും വായനയെ പ്രണയിക്കുന്നവർക്കും അഭിമാനം നൽകുന്ന ദിനം
ഇന്ന് ജൂൺ 19 ,വീണ്ടുമൊരു വായനദിനം .വായനയെ ഇഷ്ടപെടുന്നവർക്കും വായനയെ പ്രണയിക്കുന്നവർക്കും പുസ്തകങ്ങളുടെ ലോകത്ത് സന്തോഷം കണ്ടെത്തുന്നവർക്കും ഏറെ അഭിമാനവും ചാരിതാർഥ്യവും നൽകുന്ന ദിനം .കേരളത്തിലെ ഗ്രൻഥശാല പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ച മലയാളിയെ വായനാശീലത്തിലേക്കു കൈപിടിച്ച് നയിച്ച മഹാനായ കർമയോഗി പി എൻ പണിക്കരുടെ ചരമദിനമാണ് 1996 മുതൽ വായനദിനമായി കേരളം ആഘോഷിക്കുന്നത് .കേരളമാടും ഗ്രന്ഥശാലകൾ സ്ഥാപിക്കാനുള്ള ദൗത്യം ഏറ്റെടുത്ത പി എൻ പണിക്കർ നവോത്ഥാനകേരളത്തിന്റെ സൂര്യ ശോഭ തന്നെയാണ് .അദ്ദേഹത്തെ കുറിച്ച് സുകുമാർ അഴിക്കോട് പറഞ്ഞ വാക്കുകൾ ഓർമയിൽ വരുന്നു ."നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസിലർ ആണ് പി എൻ പണിക്കർ "അഴീക്കോടിന്റെ ഈ അഭിപ്രായം സൂചിപ്പിക്കുന്നത് പി എൻ പണിക്കർ സാംസ്‌കാരിക കേരളത്തിന് നൽകിയ സംഭാവന അത്രയും വലുതാണ് എന്നത് തന്നെയാണ്
.മലയാളിയുടെ വായനാശീലത്തെ കരുപിടിപ്പിക്കുന്നതിലും സാക്ഷരതാ പ്രവർത്തനങ്ങളിലും കേരളത്തിലെ ഗ്രന്ഥശാലകൾ നൽകിയ സംഭാവനകൾ ചെറുതല്ല .ഒരർത്ഥത്തിൽ വായനയ്ക്ക് ഒരു ബ്രാൻഡ് അംബാസിഡർ ഉണ്ടാകുന്നെങ്കിൽ അതിനു പി എൻ പണിക്കർ അല്ലാതെ ആരെയാണ് തിരഞ്ഞെടുക്കുക ?
വായന മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു ശീലം തന്നെയാണ് എന്നതിൽ ആർക്കാണ് തർക്കമുള്ളത് ? "വായനയിലൂടെ വളരാത്തവർ മൃഗ തുല്യരാണ്" എന്ന് പറഞ്ഞത് വിശ്വ സാഹിത്യകാരനായ വില്യം ഷേക്സ്പിയറാണ്. .അറിവിന്റെ പ്രാധാന്യത്തെപറ്റി ഭഗവത് ഗീതയില്‍ പറയുന്നത് ഇപ്രകാരമാണ് .“നഹി ജ്ഞനേന സദ്രശ്യം പവിത്രം ഹ: വിദ്യതേ” മനസിലെ മാലിന്യങ്ങള്‍ അകറ്റാന്‍ അറിവിനു പകരം മറ്റൊരുപായം ഇല്ല .. ഈ അറിവിന് നാം തിരഞ്ഞെടുക്കേണ്ട മാര്ഗങ്ങളിലൊന്നും വായന തന്നെയല്ലേ ?.അറിവിന്റെ വാതായനങ്ങൾ വായനയിലൂടെ മുന്നിലെത്തുക തന്നെ ചെയ്യും ."വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും"കുഞ്ഞുണ്ണി മാഷിന്റെ കുട്ടികവിതകളിലൂടെ കേരളം ഒന്നാകെ ഏറ്റു പാടിയ ആ വരികൾ എത്ര അന്വർത്ഥമാണ് . .ലോകത്തിൽ വിജയം കൈവരിച്ചവരുടെയൊക്കെ ഒരു പൊതു സ്വഭാവമായി വായനയെ നമ്മുക്ക് കാണാൻ കഴിയും
കാലം ഏറെ പുരോഗമിക്കുമ്പോഴും വായനയുടെ പ്രാധാന്യം വർധിക്കുകയാണ് .താളിയോല ഗ്രന്ഥങ്ങളിൽ നിന്ന് ഇ ലേർണിംഗില്ലേക് വായനയുടെ വഴികൾ തുറക്കപെടുമ്പോൾ വായന എവിടെയാണ് അവസാനിക്കുക ?...മലയാളിയുടെ വായനശീലത്തിൽ ആഴത്തിൽ സ്വാധീനംചെലുത്തിയതിൽ പത്ര വായനയ്ക്കും പങ്കുണ്ട് .ലോക വിശേഷങ്ങൾ പോലും പത്ര വായനയുടെ പശ്ചാത്തലത്തിൽ വാ തോരാതെ സംസാരിക്കുന്ന എത്രയോ വ്യക്തികളെ നാം കണ്ടിട്ടുണ്ട് .ഗ്രാമങ്ങളിൽ ഓരോ ചായക്കടയും സ്വയം ഒരു ലേർണിംഗ് സെന്ററായി മാറിയതിൽ പത്ര വായന തന്നെയാണ് കാരണം .കേരളത്തിന്റെ സാംസ്‌കാരിക തനിമ ഉൾകൊള്ളുന്ന വീടുകളിലെ മതഗ്രന്ഥങ്ങളുടെ വായനയും ഒരു വായന സംസ്കാരം രൂപപ്പെടുത്തുന്നതിൽ മലയാളിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട് .
വായന നൽകുന്ന അനുഭൂതി എന്താണെന്നു വായിച്ചു തന്നെ അറിയേണ്ടതുണ്ട് .പലപ്പോഴും പഠനത്തിന്റെ ഏറ്റവും വലിയ പോരായ്മയായി നില നില്കുന്നത് ഏതു വിഷയത്തെയും കാണാപാഠം ആക്കുവാൻ ശ്രമിക്കുന്ന വികലമായ ശീലമാണ് .എന്ത് കൊണ്ട് പരന്ന വായനയിലൂടെ ഓരോ അറിവിനെയും കണ്ടെത്തുവാൻ നമ്മുക്കു ശ്രമിച്ചു കൂടാ ?. നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാർ കൂടിയാണ് എന്നതാണ് വാസ്തവം .വായിക്കാൻ തുടങ്ങിയാൽ വായന സമുദ്രം പോലെയാണ് എന്ന് പറയേണ്ടി വരും.കാരണം എത്രയെത്ര പുസ്തകങ്ങളാണ് മലയാളത്തിൽ പോലും നമ്മുക്ക് വായിക്കാനുള്ളത് .എന്റെ മകന് പൊതു വിജ്ഞാനം കുറവാണ് എന്ന് വിലപിക്കുന്ന മമ്മീസും ഡാഡീസും പത്ര വായനയുടെ ശീലത്തിലേക്കു ഓരോ കുട്ടിയേയും കൈപിടിച്ച് നടത്തുകയാണ് വേണ്ടത് .ബാലരമയും കളികുടുക്കയും ഒക്കെ കുഞ്ഞു മനസിൽ ചെലുത്തുന്ന അറിവിന്റെയും ചിന്തയുടെയും സ്ഫുരണങ്ങൾ നാം എന്തിനു കണ്ടില്ലെന്നു നടിക്കണം ?
ഇത് ന്യൂജനറേഷൻ കാലമാണ് .വായനയും ന്യൂ ജെൻ പരിവേഷത്തിലാണ് എന്നത് ഒഴിച്ചാൽ വായന അന്യം നിന്ന് പോയിട്ടില്ല .സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം വായനയെ മുറിപ്പെടുത്തി എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല .വായനയെ ഒരർത്ഥത്തിൽ സ്വാധീനിക്കാൻ സോഷ്യൽ മീഡിയകല്കും കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ പറയാം .വായന മരിച്ചുവോ എന്ന ചോദ്യത്തിന് മറുപടിയായി വായന മരിച്ചിട്ടില്ല എന്ന ഫേസ് ബുക്ക് പേജ് തന്നെ മുന്നിലുണ്ട് .
വായനയുടെ അനന്ത വിഹായുസ്സിലേക്കു പറക്കുവാൻ വായനയുടെ വസന്തം നിറയ്ക്കുവാൻ ന്യൂ ജെനറേഷനും ഓൾഡ് ജനറേഷനും ഒരുമിച്ചു പ്രയത്നിക്കുക തന്നെയാണ് വേണ്ടത്

ശരത് കുമാർ
പെൻ ഇന്ത്യ ന്യൂസ്
No comments: