ആൾക്കൂട്ട കൊലപാതകം വീണ്ടും. 24 വയസ്സുള്ള ഷാംസ് തബ്‌രീസ് ആണ് മരണത്തിനു കീഴടങ്ങിയത്
ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റത്തിനു പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം മർദ്ദിച്ചവശനാക്കിയ യുവാവ് മരിച്ചു. ഖര്‍സ്വാനില്‍ ജൂണ്‍ 18നു ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ 24 വയസ്സുള്ള ഷാംസ് തബ്‌രീസ് ആണ് മരണത്തിനു കീഴടങ്ങിയത്.
ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്ന തബ്‌രീസിന്റെ ആരോഗ്യനില ജൂണ്‍ 22ന് രാവിലെ മോശമായതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരിക്കുകയുമായിരുന്നു.
ഇതിനിടെ യുവാവിനെ മരത്തിൽ കെട്ടിയിട്ട് ആൾകൂട്ടം മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവാവിനോട് ജയ് ശ്രീറാം, ജയ് ഹനുമാൻ വിളിക്കണമെന്നാക്രോശിക്കുന്ന ദൃശ്യങ്ങളുണ്ട്.
ചൊവ്വാഴ്ച ജംഷഡ്പൂരിൽനിന്നും സെരായ്കേലയിലേക്ക് രണ്ട് സുഹൃത്തുക്കളുമൊത്തു മടങ്ങുമ്പോൾ ഗ്രാമത്തിൽനിന്നു കാണാതായ ബൈക്ക് മോഷ്ടിച്ചത് തബ്‌രീസും സുഹൃത്തുക്കളുമാണെന്ന് ആരോപിച്ച് ആണ് മർദ്ദിച്ചത്.
സംഭവം സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ചക്ക് വഴിവച്ചിരിക്കുകയാണ്. ഇത്തരം ദുഷ് പ്രവർത്തനങ്ങളിൽ നിന്ന് എന്ത് നേട്ടമാണ് അക്രമകാരികൾ ലക്ഷ്യമിടുന്നതെന്ന് വ്യകതമല്ല. സംഭവം അങ്ങേ അറ്റം അപലപനീയമാണ്. വിഷയത്തിൽ കുറ്റവാളികളായവരെ ഉടൻ അറസ്റ്റു ചെയ്യണം എന്ന അഭിപ്രായമാണ് സമൂഹത്തിൽ നിന്നുയരുന്ന. പരിഷ്‌കൃത ഇന്ത്യക്കു യോജിച്ചതല്ല ഇത്തരം ചെയ്തികൾ. മരിച്ചയാളിന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകണം. കുറ്റക്കാരെ കഠിനമായി ശിക്ഷിക്കണം

No comments: