കോന്നി: വാറ്റുചാരായവയുമായി എസ് എഫ് ഐ നേതാവ് പിടിയിൽ. ആങ്ങമൂഴി പ്രദേശവാസിയായ അങ്കൂർ ബിജുമോൻ എന്നായാളെയാണ് നിരോധിത വസ്തുവായ വ്യാജ ചാരായവുമായി ആങ്ങമൂഴി പോലീസിന്റെ പിടിയിലായത്. പ്രതി എസ് എഫ് ഐ യിൽ ജില്ലാ കമ്മറ്റി മെമ്പർ, ഏരിയ സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റി മെമ്പർ, സീതത്തോടെ മേഖല കമ്മിറ്റി ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. സീതത്തോട്ടിൽ വ്യാജ വാറ്റ് നടക്കുന്നുണ്ടെന്ന് ധാരാളവും പരാതി ഉള്ളതായാണ് നാട്ടുകാർ പറയുന്നത്. ശക്തമായി എതിർക്കുന്നതിനു പകരം വാറ്റുകാരെ സി പി എം പോഷക സംഘടനയിലെ ചിലർ സഹായിക്കുകയാണെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുതിയ സംഭവം.
ഏതാനും വർഷങ്ങൾക്കു മുൻപ് സീതത്തോട്ടിൽ നിന്നും എക്സൈസ് കാർ വാറ്റുകാരനെ പിടികൂടി ചിറ്റാർ എക്സൈസ് ഓഫിസിൽ എത്തിച്ചിരുന്നു. അന്ന് ചില ഡി വൈ എഫ് ഐ നേതാക്കൾ ചിറ്റാർ എക്സൈസ് ഓഫീസ് ആക്രമിക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തിരുന്നു. പ്രതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു നിരവധി സി പി എം അനുഭാവികൾ എക്സൈസ് ഓഫീസ് വളഞ്ഞു. അന്ന് വലിയ പോലീസ് സന്നാഹം എത്തിയാണ് എക്സൈസ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്. തുടർന്ന് ചിറ്റാറിലെ എക്സൈസ് ഓഫിസ് പ്രവർത്തിക്കാൻ അനുവദിച്ചില്ല. ചിറ്റാരിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് ഓഫിസ് പെരുനാട്, മാടമണ്ണിലേക്കു മാറ്റിയിരുന്നു. ഇപ്പോഴും ഇവിടെയാണ് ഈ ഓഫിസ് പ്രവർത്തിക്കുന്നത്.
No comments: