ബിനോയി കോടിയേരി കുടുങ്ങും: യുവതിയും ബിനോയിയും ഒന്നിച്ച് താമസിച്ചതിന് രേഖകൾ
ബിനോയിയെ ഉടൻ കസ്റ്റഡിയിലെടുക്കും
മുംബൈ: ബീഹാർ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ CPM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുക്കും. പരാതിക്കാരിയായ യുവതിയും ബിനോയ് കോടിയേരിയും മുംബൈയിലെ ഫ്ലാറ്റിലും ഹോട്ടലിലും ഒന്നിച്ച് താമസിച്ചതിന്റെ തെളിവ് പോലീസിന് ലഭിച്ചു. മാത്രമല്ല നിഷേധിക്കാനാകാത്ത നിരവധി തെളിവുകൾ ലഭിച്ചതായാണ് അറിയാൻ കഴിയുന്നത്.
ഇതേ തുടർന്ന് മുംബൈ പോലിസ് പരാതിക്കാരിയായ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഓഷവാര പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി വിശദമായ മൊഴി രേഖ പ്പെടുത്തുകയായിരുന്നു.
No comments: