പ്രധാനമന്ത്രിയെ നിർമിക്കാൻ പോയി. പണി മേടിച്ച് ചന്ദ്രബാബു നായിഡു
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന് വീണ്ടും തിരിച്ചടി. തെലുങ്ക് ദേശം പാർട്ടിയുടെ നാല് രാജ്യസഭാംഗങ്ങൾ പാർട്ടി വിട്ടു. ബിജെപിയിൽ ചേരുന്നതിനായാണ് പാർട്ടി വിടുന്നതെന്ന് എംപിമാർ പ്രതികരിച്ചു. രാജ്യസഭയിൽ ടിഡിപിയ്ക്ക് ആകെ ആറ് എംപിമാരാണുള്ളത്. ഇതു ബി ജെ പി ക്കു ചില്ലറ നേട്ടമൊന്നുമല്ല ഉണ്ടാക്കുവാൻ പോകുന്നത്. രാജ്യ സഭ എന്നും അവർക്കൊരു ബാലി കേറാ മലയായിരുന്നു. "ഞാൻ ബിജെപിയിലേക്ക് പോകുകയാണ്": രാജ്യസഭാംഗമായ ടിജി വെങ്കിടേഷ് പ്രതികരിച്ചു. താൻ നേരത്തെ മുതൽ എബിവിപിയുടെയും യുവമോർച്ചയുടെയും സജീവ പ്രവർത്തകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ ബിജെപിയിൽ ചേരുകയാണെന്ന് മറ്റൊരു എംപി വൈഎസ് ചൌധരിയും പ്രതികരിച്ചു.
അതേസമയം, ടിജി വെങ്കിടേഷ്, വൈഎസ് ചൌധരി, സിഎം രമേഷ് തുടങ്ങിയ എംപിമാർ രാജ്യസഭാ ഉപാദ്ധ്യക്ഷനായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു.
അതേസമയം, ടിജി വെങ്കിടേഷ്, വൈഎസ് ചൌധരി, സിഎം രമേഷ് തുടങ്ങിയ എംപിമാർ രാജ്യസഭാ ഉപാദ്ധ്യക്ഷനായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു.
No comments: