അബ്ദുല്ല കുട്ടി ബിജെപിയിൽ, ജേക്കബ് തോമസ് ബിജെപിയിൽ: ബിജെപി എന്നാൽ ഇന്ത്യൻ ബിജെപി ആണ്. കേരള ബിജെപി വേറെയാണ്. അത് വേറെ!
അബ്‌ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നോ എന്നൊരു ചോദ്യം കേരളത്തിലെ എന്തെങ്കിലും ഒരു ബിജെ പി നേതാവിനോട് ചോദിച്ചു നോക്കൂ. ഉത്തരം "ആ???" എന്നായിരിക്കും. എന്നാൽ ഇതേ ചോദ്യം രാജീവ് ചന്ദ്രശേഖറിനോടോ മറ്റോ ചോദിച്ചാൽ ഉത്തരം കൃത്യമായി വരും - "അതെ". അതെസമയം രാജീവ് ചന്ദ്ര ശേഖർ കേരളത്തിലെ ബി ജെ പി നേതാവാണോ എന്ന് അണികളോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരം അല്ലേ അല്ല എന്നാകും.
ചന്ദ്രശേഖർ നല്ല സംഘാടകനാണ്. ആയിരിക്കാം. പക്ഷെ കേരളത്തിൽ ഏഷ്യാനെറ്റ് എന്ന ബി ജെ പി വിരുദ്ധ ചാനൽ മാത്രമേ സംഘടിപ്പിച്ചിട്ടുള്ളൂ. നല്ല പ്രഭാഷകനാണ്. ആയിരിക്കാം. പക്ഷെ ബിജിപി വേദികളിലൊന്നും പ്രസംഗിച്ചിട്ടില്ല. ഇതൊക്കെ കേന്ദ്ര നേതൃത്വത്തിനറിയാം. പക്ഷെ അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ കേരളത്തിലുള്ള സംഘാടകർക്കും, പ്രഭാഷകർക്കും കഴിവില്ലാതായാൽ എന്ത് ചെയ്യും? കഴിവുള്ളവനെ കൂട്ടം ചേർന്ന് എതിരാളികൾ ആക്രമിക്കുമ്പോൾ കാരിരുമ്പു പോലെ കണ്ണും തള്ളി നിൽക്കുന്ന പ്രസിഡന്റ് മാരും, സെക്രട്ടറിമാരും, സംഘടനാ സെക്രട്ടറിമാരും ഉള്ള നാട്ടിൽ ഇങ്ങനെയൊക്കെ അല്ലെ നടക്കൂ.
അധികം ആളൊന്നും ഇങ്ങോട്ടു വരരുതേ എന്നാണു കേരള ബി ജെ പി നേതാക്കളുടെ പക്ഷം. ചിരിക്കുന്നവനെ വേണ്ട, കരയുന്നവനെ വേണ്ട, നോക്കുന്നവനെ വേണ്ട, കള്ളു കുടിക്കുന്നവനെ വേണ്ട, എല്ലു കഴിക്കുന്നവനെ വേണ്ട. ഞാനും ലോ ലോ...ണ്ടവനും, ലിവനും മാത്രം മതി.
ഒരുപക്ഷെ 2019 പൊതു തെരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധിയെക്കാൾ തകർന്നു പോയത് കേരളത്തിലെ ബി ജെ പി പ്രസിഡന്റും പരിവാരങ്ങളുമാകും. ഇനി അബ്‌ദുള്ളക്കുട്ടിയെങ്ങാൻ കേരള ബി ജെ പി യുടെ പ്രസിഡന്റാകുമോ? അല്ലെങ്കിൽ ടി പി സെൻകുമാർ പ്രസിഡന്റും, അബ്‌ദുള്ളക്കുട്ടിയും, ജേക്കബ് തോമസും ജനറൽ സെക്രട്ടറി മാരും, രാജീവ് ചന്ദ്ര ശേഖർ കേന്ദ്ര പ്രഭാരിയുമായി ഒരു പരീക്ഷണം നടത്താവുന്നതാണ്. പിന്നോക്കത്തിന് പിന്നോക്കം, ന്യുന പക്ഷത്തിനു ന്യുന പക്ഷം, മുന്നോക്കത്തിന് മുന്നോക്കം.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. നാളെ കേരളത്തിൽ ബി ജെ പി ക്കു ഭൂരിപക്ഷം കിട്ടിയാൽ ആരാണ് മുഖ്യ മന്ത്രി, ആരാണ് കേരള "പ്രധിരോധ മന്ത്രി" എന്നൊക്കെ സിമ്പിളായി നമുക്ക് ഇപ്പോഴേ പറയാൻ കഴിയും. പണ്ട് ചാനൽ ചർച്ചകളിൽ (കുമ്മനം പ്രസിഡന്റാകുന്നതിനു മുൻപ് വരെ) ആരാണ് ബിജെപിക്ക് കേരളത്തിൽ നേതാവ് എന്ന് ചോദിച്ചിരുന്നു. ബി ജെ പി യുടെ കേരള നേതാവ് ആരുമാകാം. അതൊക്കെ അങ്ങ് അവിടെ തീരുമാനിക്കും.
ഒരു കാര്യം വ്യക്തമാണ്. ശോഭാ സുരേന്ദ്രൻ, എം ടി രമേശ്, കെ സുരേന്ദ്രൻ ഇവരുടെ കൈകളിലേക്ക് ബിജെപിയെ കൊടുത്തില്ലെങ്കിൽ കേരളത്തിൽ ബിജെപി ഇനി അകൗണ്ട് തുറക്കില്ല. കുമ്മനം രാജശേഖരൻ ഒഴിച്ച് സീനിയറായ എല്ലാ കൊമ്പന്മാർക്കും അത്യാവശ്യം റിട്ടയർമെന്റ് അനിവാര്യമാണ്. വി മുരളീധരൻ നാം കരുതുന്നതിലുമപ്പുറം ആഗോള തലത്തിൽ തന്നെ ഒരു വലിയ നേതാവായി ക്കഴിഞ്ഞു. കെ സുഭാഷ് കണ്ണോത്ത് എന്ന സഹ സംഘടനാ സെക്രട്ടറി മാത്രമാണ് ഏക പ്രതീക്ഷയുള്ള മറ്റൊരാൾ.

No comments: