അയ്യപ്പ ഭക്തരെ കബളിപ്പിക്കുന്ന പ്രേമ ചന്ദ്രൻ

ശബരിമല വിഷയത്തിൽ യാതൊരു ആത്മാർഥതയുമുള്ള നടപടിയല്ല പ്രേമ ചന്ദ്രൻ എം പി സ്വീകരിച്ചിരിക്കുന്നത്.  സ്വകാര്യ ബില്ല്‌ എന്ന് പറഞ്ഞു ഹൈന്ദവ വിശ്വാസികളെ കബളിപ്പിക്കുയാണെന്ന് കൂടുതൽ പഠിക്കുമ്പോൾ മനസ്സിലാകുന്നു.

യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടു കോടതിയിൽ കൊടുത്ത സത്യവാങ് മൂലം തയ്യാറാക്കുന്നതിന് ഏറ്റവും അധികം മുന്നിൽ നിന്ന മന്ത്രിയാണ് എൻ കെ പ്രേമചന്ദ്രൻ.  ഇതുമായി ബന്ധപ്പെട്ട ക്യാബിനറ്റ്/ഏതെങ്കിലും മീറ്റിങ്ങിൽ വിയോജിപ്പ് രേഘപെടുത്തിയിട്ടില്ലെന്നു മാത്രമല്ല, യുവതികളെ കയറ്റാൻ നോട്ടിൽ ഒപ്പിട്ട മന്ത്രിമാരിൽ ഒരാളാണ് പ്രേമചന്ദ്രൻ.

സ്വകാര്യ ബില്ല്‌ എന്നത് വെറും ഒരു തമാശ മാത്രമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ 14 സ്വകാര്യ ബില്ലുകൾ മാത്രമാണ് നിയമമായിട്ടുള്ളത്. 2009-2014 കാലത്ത് 372 സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചെങ്കിലും 11 എണ്ണമാണ് ചർച്ചയ്ക്കെടുത്തത്. ഏറ്റവും ഒടുവിൽ ഒരു സ്വകാര്യ ബിൽ നിയമമായത് 1970 ലാണ്. പിന്നീട് സ്വകാര്യ ബില്ലുകളൊന്നും നിയമമായിട്ടില്ല. സ്വകാര്യ ബില്ല്‌ അവതരണം ഒരു പഴഞ്ചൻ ബ്രിട്ടീഷ് സംസ്കാരം മാത്രമാണ്. ബില്ലുകൾ അവതരിപ്പിക്കേണ്ടതു സർക്കാരാണ്.

ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയുള്ള സമയത്ത് ഒരു ചടങ്ങെന്ന നിലയിൽ ഇപ്പോഴും നടക്കുന്ന ഒരു ഐറ്റം ആണ് സ്വകാര്യ ബില്ല ചർച്ച. ഇന്ന് ഇതൊരു പ്രധാനപ്പെട്ട നടപടി ക്രമമേ അല്ല. ഈ സമയത്ത് സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന എംപിയും സ്പീക്കേഴ്സ് പാനലിലുള്ള ഏതെങ്കിലും ഒരു സ്പീക്കറും ഉദ്യോഗസ്ഥരും മാത്രമാണ് മിക്കപ്പോഴും സഭയിൽ ഉണ്ടാവുക.

ഒരു ജനതതിയെ മുഴുവൻ കബളിപ്പിക്കാമെന്നല്ലാതെ എൻ കെ പ്രമ ചന്ദ്രൻ ശബരിമല വിഷയത്തിൽ ഒന്നും ചെയ്യുന്നില്ല. ഇതാണ് സത്യം.  എൻ കെ പ്രേമചന്ദ്രനെ പോലൊരാളുടെ ഭാഗത്തു  നിന്ന് ഇത്തരം നടപടികൾ പ്രതീഖിച്ചച്ചല്ല.  പൊതു ജനത്തെ കബളിപ്പിക്കാമെന്ന ധാരണ ഇനിയും വച്ച് പുലർത്തരുത്. 

No comments:

Powered by Blogger.