സ്വന്തമായി ഉള്ളതിനെയെല്ലാം തള്ളിപ്പറയുന്നത് പുരോഗമനമായി കണക്കാക്കുന്ന കപട ബുദ്ദിജീവികളെ പരിഹസിച്ചും ചരിത്രം പറഞ്ഞും സജി കമല

എഴുത്തച്ഛനെ മറന്ന് ഹെർമ്മൻ ഗുണ്ടർട്ടിനെ വാഴ്ത്തുന്നവർ സ്വന്തം അസ്തിത്വത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നതെന്ന് പരിഹസിച്ച്‌, ഇന്ത്യൻ കൗണ്സിൽ ഫോർ കൾച്ചറൽ റിലേഷൻ (ICCR) അഡ്വൈസറി കമ്മിറ്റി അംഗവും സാംസ്കാരിക പ്രവർത്തകനുമായ സജി കമലയുടെ കുറിപ്പ് തരംഗമാകുന്നു.


മലയാളിയുടെ മാനസിക നിലയിൽ സാരമായ തകരാറുകൾ സംഭവിച്ചിരിക്കുന്നു...
സ്വന്തമായതിനെയെല്ലാം തള്ളിപ്പറയുന്നത് പുരോഗമനലക്ഷണമായി കാണുന്നു...
ഇപ്പോഴിതാ സ്വന്തം ഭാഷയുടെ അസ്തിത്വത്തെ പോലും ചോദ്യം ചെയ്ത് തുടങ്ങിയിരിക്കുന്നു...
ഹെർമൻ ഗുണ്ടർട്ടാണ് പോലും മലയാള ഭാഷ കണ്ടുപിടിച്ചതെന്നാണ് വാദം...
പലരുടേയും ധാരണ ഹെർമൻ ഗുണ്ടർട്ട് വന്നില്ലായിരുന്നുവെങ്കിൽ മലയാളഭാഷ ഉണ്ടാകില്ല എന്നാണ്...
തുഞ്ചത്ത് രാമാനുജനെഴുത്തെച്ഛനാണ് തമിഴ് ഭാഷയുടെ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമായ മലയാളഭാഷക്ക് രൂപം കൊടുത്തത്...

അല്ലാതെ,
1836 ജൂലൈ 7-ന് ഇന്ത്യയിലെത്തിയ ഹെർമൻ ഗുണ്ടർട്ട് അല്ല...
മതപ്രചരണ സംബന്ധമായ ജോലികൾ നടത്തുന്നതിന് വേണ്ടിയാണ് ഗുണ്ടർട്ട് ഭാരതത്തിൽ വന്നത്...
ഗുണ്ടർട്ട് മലയാളം പഠിച്ചത് ബൈബിളിനെ മലയാളത്തിലാക്കി മതപ്രചാരണത്തിന് ഉപയോഗിക്കാൻ ആയിരുന്നു...
തലശ്ശേരിക്ക് സമീപം ചൊക്ലിയിലെ "ഊരാച്ചേരി ഗുരുനാഥൻമാർ"ആണ് ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത്...

ഊരാച്ചേരി ഗുരുനാഥൻമാർക്ക് വെറ്റിലയിൽ ദക്ഷിണ കൊടുത്താണ് ഗുണ്ടർട്ട് പഠനം തുടങ്ങിയത്...
മുപ്പത് അക്ഷരങ്ങളുള്ള മലയാളഭാഷയെ അമ്പത്തൊന്ന് അക്ഷരമുള്ള മലയാള ലിപി രൂപപ്പെടുത്തിയത് എഴുത്തച്ഛനാണ്...

മുപ്പത് അക്ഷരങ്ങൾ ഉപയോഗിച്ചാണ് ചെറുശ്ശേരിയും പൂന്താനവും മധുര മനോഹര ഭക്തിരസ കവിതകൾ എഴുതിയത്...
പതിമൂന്നാം നൂറ്റാണ്ടിൽ പോലും തിരുമൂഴിക്കുളംശാലയെന്നും കാന്തള്ളൂർ ശാലയെന്നും പേരുകളിൽ സർവകലാശാല ഉണ്ടായിരുന്ന ഭാഷയാണ് നമ്മുടെ മലയാള ഭാഷ...

പെനിൻഡ്യ ന്യൂസ്
കൊല്ലം ബ്യൂറോ

No comments:

Powered by Blogger.