വെല്ലു വിളിച്ചു കെ സുധാകരൻ

സി ഒ  ടി നസീർ വിഷയത്തിൽ രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ സി പി എമ്മിനെതിരെ പാർട്ടി വേദിയിൽ തുറന്നടിച്ചു കെ സുധാകരൻ എം പി .തുടർച്ചയായി സി പി എമ്മിന്റെ ഭാഗത്തു നിന്ന് തുടർച്ചയായി നടക്കുന്ന അക്രമങ്ങളിൽ പോലീസ് വേണ്ട വിധം നടപടികൾ സ്വീകരിക്കുന്നില്ല എന്നാരോപിച്ചാണ് കെ സുധാകരൻ വേണ്ടി വന്നാൽ നിയമം കൈയിലെടുക്കും എന്ന രീതിയിൽ പ്രതികരണവുമായി വന്നത് .സിഒടി നസീറിന്റെ വധശ്രമത്തില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന ഉപവാസ സമരത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആളുകളെ കൊല്ലാന്‍ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎമ്മിന് ജനാധിപത്യത്തില്‍ യാതൊരു പ്രസക്തിയുമില്ല......കള്ളവോട്ട് അവരുടെ അവകാശമാണെന്നാണ് അവര്‍ കരുതുന്നത്. എന്തുകൊണ്ട് സിഒടി നസീര്‍ സിപിഎം വിരുദ്ധനായി മാറിയെന്ന് പാര്‍ട്ടി പരിശോധിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു

No comments:

Powered by Blogger.