മതിലുകൾക്കപ്പുറം: ഭീമാകാരമായ ബയോഡീഗ്രേഡബിൾ ആർട് വർക്ക് പാരിസ് പാർക്കിനെ അലങ്കരിക്കും

മനുഷ്യൻ അവനിലേക്ക്‌ തന്നെ ചുരുകുകയും, സഹ ജീവികൾക്ക് കൈത്താങ്ങ് ആകാതിരിക്കുകയും ചെയ്യുന്ന ആധുനിക കാലത്ത്, മനുഷ്യന്റെ മതിലുകൾക്കപ്പുറമുള്ള സഞ്ചാരത്തെയും, സഹായത്തയും വിളിച്ചോതുന്ന "കൈത്താങ്ങിന്റെ" ചിത്രം ഇനി ഇഫിൽ ഗോപുരത്തിന് മുന്നിലുള്ള പാർക്കിനെ അലങ്കരിക്കും. രണ്ടു കൈകൾ കോർത്തു പിടിച്ചു പരസ്പരം സഹായം നൽകുന്ന ചുവർ ചിത്രമാണ് സ്പ്രേ പെയ്ന്റിംഗിൽ തയ്യാറായിരിക്കുന്നത്.  ഏതാണ്ട്  600m (1,970ft) ഫ്രഞ്ച് ക്യാപിറ്റൽസ് ക്യാമ്പ് ഡി മാർസ് പാർക്കിനു ചിത്രം മിഴിവേകും.

സായ്പേ എന്ന് വിളിപ്പേരുള്ള "Guillaume Legros" ആണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.  ബയോഡീഗ്രേഡബിൾ ചിത്ര കലയിൽ ഏറെ പ്രസിദ്ധനായ ഫ്രഞ്ച് കലാകാരനാണ് സായ്പേ. മെഡിറ്ററേനിയൻ കടലിൽ മുങ്ങി ചാകുന്ന കുടിയേറ്റക്കാർക്കാരുടെ രക്ഷക്കായി പ്രവർത്തിക്കുന്ന SOS Méditerranée എന്ന ചാരിറ്റിക്കുവേണ്ടിയാണ് ഇത് ഈഫിൾ ഗോപുരത്തിന്റെ പാദത്തിൽ സമർപ്പിക്കുന്നത്. മതിലുകൾക്കും മീതെ എന്നാണു ചിത്രത്തിന്റെ പേര്.  യുഎൻ ന്റെ കണക്കനുസരിച്ചു ഒരുദിവസം ആറു പേരാണ് ഇത്തരത്തിൽ മരിക്കുന്നത്.

ചിത്രം ഇന്ന് ഔദ്യോഗികമായി ഉത്ഖാടനം ചെയ്യും

No comments:

Powered by Blogger.