കോൺഗ്രസ്സിന് ഒരു മുഖ പത്രം കൂടി: എൻ എസ് എസ് മുഖ പത്രത്തിൽ എൽഡിഎഫും, ബി ജെ പി യും ചീത്ത. യു ഡി എഫ് തങ്കക്കുടം

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ഇടുതു സർക്കാരും, കേന്ദ്ര സർക്കാരും കുറ്റക്കാരായതുകൊണ്ടെന്ന്  എൻ എസ് എസ്. ബി ജെ പിയെയും സി പി എം നെയും കുറ്റപ്പെടുത്തി, യുഡിഎഫ് നെ തലോടി എൻ എസ് എസ് മുഖപത്രം

വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ ഇടതു പക്ഷ സർക്കാർ എടുത്ത തെറ്റായ നടപടികളും അത് പരിഹരിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ വരുത്തിയ വീഴ്ചയിലുമുള്ള വിശ്വാസികളുടെ പ്രതിഷേധമാണ് കേരളത്തിലെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് എൻ എസ് എസ്. കോടതി വിധി നടപ്പാക്കാൻ ഇറങ്ങിയ സർക്കാരും, അത് തടഞ്ഞ ബിജെ പിയും അപ്പൊ ആരായി?

ഇനി കേരള സർക്കാർ ശബരിമല വിധി നടപ്പാക്കാൻ മുന്നോട്ടു വന്നിരുന്നില്ലെങ്കിലും സുകുമാരൻ നായർ നയിക്കുന്ന എൻ എസ് എസ് ഇതേ നിലാപാടുതന്നെയായിരുന്നേനേം എടുക്കുന്നത്. കാരണം അദ്ദേഹം ഒരു കോൺഗ്രസ്സ് കാരണാണ്. നല്ല കോൺഗ്രസ്സ് നേതാവുമാണ്. ക്രിപ്റ്റോ കോൺഗ്രസ്സ് നേതാവെന്നൊക്കെ പറയാം.  കോൺഗ്രസ്സിന് വേണ്ടി പറയുക, ജീവിക്കുക അത്ര തന്നെ.

കേന്ദ്ര സർക്കാർ ഇടപെട്ടില്ലെന്നാണ് പറയുന്നത്.  സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിക്കുകയും, അത് എക്സിക്യൂട് ചെയ്യുന്ന സംസ്ഥാന സർക്കാർ എക്സിക്യൂട് ചെയ്യാൻ തായാറായി നിൽക്കുകയും ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ എന്ത് ചെയ്യണമെന്നാണ് ഇവർ പറയുന്നത്.  അതും പുനഃ പരിശോധനാ ഹർജി പരിഗണിക്കാമെന്നും, വിഷയത്തിൽ കോടതി ഇടപെടാമെന്നും പറഞ്ഞപ്പോൾ അതിനു മുകളിലൂടെ കേന്ദ്ര സർക്കാർ എന്ത് ചെയ്യണമെന്നാണ് പറയുന്നത്.  സുകുമാരൻ നായർ ഉൾപ്പടെ ജയിപ്പിച്ചു വിട്ട നായർ കോൺഗ്രസ്സ് എം എൽ എ മാർ വിഷയത്തിൽ നിയമ സഭ വിളിക്കണമെന്ന് ആവശ്യപ്പെടാതിരുന്നതെന്താണ്?  ശബരിമല വിഷയത്തിൽ ഏതു  കോൺഗ്രസ്സ് നേതാവാണ് ഇടപെട്ടത്?

"വിശ്വാസത്തെ തൊട്ടുകളിച്ചവർക്കുള്ള തിരിച്ചടിയാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പുഫലത്തിലൂടെ പ്രകടമായിരിക്കുന്നത്. ആലപ്പുഴയിൽ മാത്രം മറിച്ചൊരു ഫലം ഉണ്ടായതിനു കാരണം യുഡിഎഫിലെ പ്രാദേശികമായുള്ള ഭിന്നതയാണ്, അത് എൽ ഡിഫ്നു  അനുകൂലമായി".  ഇത് തെറ്റാണ്.  അയ്യപ്പ വിശ്വാസികൾ വോട്ടു ചെയ്തത് ബി ജെ പിക്കാണ്. അത് തിരുവനതപുരത്തും, ആറ്റിങ്ങലും, പത്തനംതിട്ടയിലും, ആലപ്പുഴയും, കോട്ടയത്തും, എറണാകുളത്തും, തൃശ്ശൂരും, പാലക്കാട്ടും ഒക്കെ നമ്മൾ കണ്ടതാണ്. ഇത് ഒരു തരം എട്ടുകാലി മമ്മൂഞ്ഞു ചരിത്രം മാത്രമാണ്.

പത്തനംതിട്ടയിലെ എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് കരയോഗങ്ങളിൽ എൻ എസ് എസ് വോട്ടു ചെയ്യേണ്ടത് കോൺഗ്രസ്സിനാണെന്നു കരയോഗങ്ങൾ തോറും വിളിച്ചു പറയുന്നതായി പലരും സാക്ഷ്യപ്പെടുത്തുന്നു.  പത്തനംതിട്ടയിലെ ഈഴവരും, പിന്നോക്ക വിഭാഗങ്ങളും വോട്ടു ചെയ്ത് കെ സുരേന്ദ്രനെ വിജയത്തിന്റെ വക്കോളം എത്തിച്ചു.  ഇവിടെ ആര് ജയിക്കണമെന്നു ഇനി അവർ തീരുമാനിക്കും. അതിന് എൻ എസ് എസ് ലെ നട്ടെല്ല് പണയം വച്ചിട്ടില്ലാത്ത പത്തനംതിട്ട നായന്മാരും കാണും. കെ സുരേന്ദ്രൻ എങ്ങാനും ജയിച്ചായിരുന്നെങ്കിൽ അപ്പൊ എൻ എസ് എസ് എന്ത് പറയുമായിരുന്നു.  കുമ്മനം രാജ ശേഖരൻ തോറ്റതിന് മറ്റൊരു കാരണവുമില്ലെന്നു ഇപ്പൊ മനസ്സിലാക്കാം. ശശി തരൂർ പറഞ്ഞ ചെരിപ്പിന്റെ ഉടമസ്ഥരെ തേടി എൻ എസ് എസ് മുഖപത്രം ഒരന്വേഷണം നടത്തുന്നത് നന്നായിരിക്കും.

വിശ്വാസങ്ങൾക്കും അതനുസരിച്ചു ജീവിക്കാനും പ്രവർത്തനങ്ങൾക്കുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയിൽ എല്ലാ മത വിഭഭാഗങ്ങൾക്കും ഉറപ്പുനല്കുന്നുണ്ട് . അതിനെതിരെ ആരുടെ ഭാഗത്തുനിന്നും നീക്കങ്ങളുണ്ടായാലും , മതസ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കുവാൻ സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ട്. രാഷ്ട്രീയ നിലപാടുകൾക്ക് ഇവിടെ പ്രസക്തിയില്ല എന്ന കാര്യം കേന്ദ്ര - സംസ്ഥാനസർക്കാരുകൾ മനസ്സിലാ ക്കേണ്ടതാണ്. ഈ മുഖപത്ര വാചകങ്ങളൊക്കെ ജല്പനമെന്നല്ലാതെ പറയാനേ തരമില്ല.  ഇതൊക്കെ കേട്ട് സമൂഹത്തിൽ നല്ലതായി ജീവിക്കുന്ന നായന്മാരെയും കാർട്ടൂണുകളായി കാണാമെന്നല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.

No comments:

Powered by Blogger.