ഗർഭം ധരിച്ചവൾക്കെതിരെ കേസെടുക്കും: ഗർഭം സമ്മാനിച്ചവനെ പുന്യാളനായി വാഴ്ത്തും: അതാണ് കേരള പോലീസ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ ബീഹാർ സ്വദേശിനിക്കെതിരെ കേരള പൊലീസ് കേസെടുക്കും. തന്നെ ഭീഷണിപ്പെടുത്തുന്നതായി കാട്ടി മാസങ്ങൾക്ക് മുമ്പ് ബിനോയ് നൽകിയ പരാതിയിലാണ് കേസ്. അന്നേ ബിനോയിയും, പോലീസും  തീരുമാനിച്ചുറപ്പിച്ച കാര്യമാണ് നാളെ ഒരു കാലത്തു ഈ സ്ത്രീക്കെതിരെ കേസെടുക്കണമെന്ന്. അന്ന് കേസെടുത്തു ഇവരെ അറസ്റ്റു ചെയ്തു ജയിലിലടച്ചിരുന്നെങ്കിൽ ഇന്നീ ഗതി വരുമായിരുന്നോ?

ആരോപണം ഉന്നയിച്ച യുവതിക്കെതിരെ ബിനോയ് കോടിയേരി മേയ് മാസം പരാതി നൽകിയിരുന്നു. കണ്ണൂർ റേഞ്ച് ഐ.ജിക്ക് ലഭിച്ച പരാതി തുടർ നടപടിക്കായി എസ്.പിക്ക് കൈമാറി. യുവതിയുടെ ഭീഷണിക്കത്തും തെളിവായി ബിനോയ് കോടിയേരി പൊലീസിന് കൈമാറിയിരുന്നു. ഇപ്പോൾ യുവതിയുടെ പരാതിയൽ മുംബയ് പൊലീസ് കേസെടുത്തതോടെയാണ് കേരള പൊലീസും നിയമ നടപടിയിലേക്ക് തിരിഞ്ഞത്. എന്ന് വച്ചാൽ നീ കൂടുതൽ കളിയെടുത്താൽ നിന്നെ പോലീസിലേൽപ്പിക്കുമെന്നു അന്നേ പറഞ്ഞതല്ലേ എന്നർത്ഥം. ബോംബെ പോലീസ് അത്രക്കായോന്നു കേരള പോലീസിലും.  ഞങ്ങളെ മുത്തിനെതിരെ കേസുടുത്താൽ നിങ്ങടെ കൊച്ചിനെതിരെ ഞങ്ങളും എടുക്കും.

No comments:

Powered by Blogger.