എൻ കെ പ്രേമചന്ദ്രൻ ഓവർ സ്മാർട് ആകുന്നുവോ? ശബരിമല യുവതീ പ്രവേശം കത്തി നിന്നപ്പോൾ എവിടെയായിരുന്നു?ശബരിമല എം പി ആന്റോ ആന്റണി എവിടെ?

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിന്ന് സി പി എം സ്വല്പം പിന്നോട്ട് പോയപ്പോൾ മുതൽ എട്ടു കാലി മമ്മൂഞ്ഞുമാരുടെ സംസ്ഥാന സമ്മേളനം തുടങ്ങി. വിഷയത്തിൽ കേരളം കത്തി നിന്നപ്പോൾ തല്ലു കൊള്ളാൻ ചെണ്ടയും, വടിയും മാത്രമേ ഉണ്ടായിരുന്നുള്ളു. എൻ കെ പ്രേമചന്ദ്രന്റെ ശബരിമല പ്രേമത്തിലേക്കു ഒരെത്തിനോട്ടം

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ രണ്ടു പക്ഷമായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് സർക്കാർ പക്ഷം. രണ്ടു വിശ്വാസികളുടെ പക്ഷം.  ഇതിൽ വിശ്വാസികളുടെ പക്ഷത്തു കോൺഗ്രസ്സിന്റെ പത്തനംതിട്ട നേതാക്കളെയോ, സ്ഥലം എം പി യെയോ കണ്ടില്ല.  സന്നിധാനത്ത് നിന്ന് അറസ്റ്റു ചെയ്തു മണിയാർ ക്യാമ്പിൽ കൊണ്ടുവന്ന അയ്യപ്പ ഭക്തരെ കാണാൻ എവിടെയോ പരിപാടിക്ക് പോയി മടങ്ങി വന്നതിനിടയിൽ ക്യാംപ് പരിസരത്തെത്തിയ എം പി ആന്റോ ആന്റണിയെ ജനം കൂകി ഓടിച്ചിരുന്നു. അന്ന് എൻ കെ പ്രേമചന്ദ്രൻ പാച്ചിസം, പാച്ചിസം പറഞ്ഞു നടക്കുകയായിരുന്നു.  രമേശ് ചെന്നിത്തല നിലക്കൽ വന്നു നാരങ്ങാ വെള്ളം കുടിച്ചു മുടിയും ചീകി കാറിൽ കയറി പോയിരുന്നു.

പുതിയ പാർലമെന്റ് കൂടുന്ന ആദ്യ മണിക്കൂറിൽ തന്നെ ശബരിമല വിഷയം ആദ്യ ബില്ലായി അവതരിപ്പിക്കാൻ എൻ കെ പ്രേമചന്ദ്രൻ അനുമതി തേടിയിരിക്കുകയാണ്.  ഇത് ആത്മാർഥതയോടെയുള്ളതല്ല.  കാരണം നിരവധിയാണ്.  ഒന്ന്. ഒരു സ്വകാര്യ ബില്ലിന് പകരം, സർക്കാർ ബില്ലായാണ് വരേണ്ടത്. രണ്ട്. ബില്ല് കൊണ്ട് വരേണ്ടിയിരുന്നത് ആന്റോ ആന്റണിയാണ്. അയാളാണ് ശബരിമല എം പി.  മൂന്ന്. കോടതിയിൽ  റിവ്യൂ ഹർജി ഉണ്ട്. അന്തിമമായി കോടതി വിധിക്കാതെ മുൻ വിധി ശബരിമലക്ക് ബാധകമല്ല. നാല്. വിഷയം ശബരിമല മാത്രമല്ല.  ഹൈന്ദവ ആരാധനാലയങ്ങളെ മുഴുവൻ ബാധിക്കുന്ന വിഷയമാണ്. ബില്ലിൽ അതിനു വ്യവസ്ഥകളില്ല.  ഇനിയുമുണ്ട് കാരണങ്ങൾ.

വേണ്ടത് സ്വകാര്യ ബില്ലല്ല. റിവ്യൂ ഹർജി എതിരാകുകയാണെങ്കിൽ സർക്കാർ നിയം നിർമിക്കുകയാണ് വേണ്ടത്. അതിനു സർക്കാരാണ് ബില്ല് കൊണ്ടുവരേണ്ടത്. എൻ കെ പ്രേമചന്ദ്രന്റെ ഇന്നത്തെ കമന്റുകൾ തീർത്തും നിരാശപെടുത്തുന്നതാണ്.  ബില്ല് വരട്ടെ! നമുക്ക് ബി ജെ പി യുടെ നിലപാടറിയാമെല്ലോ! ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്.  രാഷ്ട്രീയമായ നേട്ടത്തിനപ്പുറം ഒരാത്മാർത്ഥതയും ഇല്ലാതെയാണ് പ്രേമചന്ദ്രൻ ബില്ല് കൊണ്ടുവരുന്നത്.

സിപിഎം ശബരിമല വിഷയത്തിൽ അവധാനതയോടെ പോകണമെന്ന നയം സ്വീകരിച്ചതിനു പിന്നാലെയാണ് ബില്ല് പ്രേമചന്ദ്രൻ കൊണ്ടുവരുന്നത്. ഇന്ന സമയത്തിനകത്തു നടപ്പാക്കണമെന്നില്ലാത്ത ഒരു വിധി സർക്കാരിന്റെ പിന്മാറ്റത്തോടെ തീർത്തും ദുർബലമായി. ഇനി  റിവ്യൂ ഹർജി വരുന്നത് വരെ കാത്തിരിക്കുന്നതിൽ തെറ്റില്ല.  അതാണ് ശരി. റിവ്യൂ എതിരായാൽ അടുത്ത ദിവസം തന്നെ അവതരിപ്പിക്കാനുള്ള കരട് മുഴുവൻ ബി ജെ പി തയ്യാറാക്കി വച്ചിട്ടുണ്ട്.  കോടതിയെ ധിക്കരിക്കാതിരിക്കാനാണ് ഭരണ കക്ഷി വിധിക്കു കാത്തിരിക്കുന്നത്. ഇതിനിടയിൽ എട്ടു കാളി മമ്മൂഞ്ഞിന്റെ പരിപാടിയാണ് പ്രേമൻ കാണിക്കുന്നത്.

ആത്മാർഥതയുണ്ടെങ്കിൽ ശബരിമല വിഷയത്തിൽ എടുത്ത അരലക്ഷം കേസുകൾ പിൻവലിക്കാനാണ് പ്രേമ ചന്ദ്രനും, യു ഡി എഫും ശ്രമിക്കേണ്ടത്.  ഇത് പാർലമെന്റിൽ ഉന്നയിക്കാൻ പ്രേമ ചന്ദ്രന് കഴിയുമോ? അരലക്ഷം 'അമ്മ മാർക്കും കുട്ടികൾക്ക് ആദ്യം നീതി മേടിച്ചു കൊടുക്കുമോ?

No comments:

Powered by Blogger.