അന്വേഷണ സംഘം കണ്ണൂരിൽ: കോടിയേരിക്ക് പിടിച്ചു നിൽക്കാനാകുമോ?



സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണത്തിനായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ എത്തി. അന്ധേരിയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് എത്തിയത്. കണ്ണൂര്‍ എസ്പിയുമായി ഇവര്‍ കൂടിക്കാഴ്ച്ചയും നടത്തി.

അതെ സമയം ബിനോയ് കോടിയേരി മുൻ കൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. ലൈംഗിക ചൂഷണപരാതിയില്‍ ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംൈബ ഓഷിവാര പോലീസാണ് ആവശ്യപ്പെട്ടിരുന്നു. 

മുംബൈ പോലീസ് തെളിവുകൾ ശേഖരിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്.  ഡിജിറ്റല്‍ തെളിവുകളടക്കം പോലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.

അതിനിടെ പിതാവ് കോടിയേരിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ പേരിട്ടിക്കകത്തു നടക്കുന്നുണ്ടെന്നും അറിയുന്നു.  മക്കൾ മൂലം തുടർച്ചയായി പ്രശ്നങ്ങൾ നേരിടുന്ന കോടിയേരിക്ക് ഇനി പാർട്ടി സെക്രട്ടറിയായി മുന്നോട്ടു പോകാൻ പ്രയാസമാലി. പ്രശ്നങ്ങളെല്ലാം മുൻ കാലങ്ങളിലുണ്ടായതാണ്. ഇത്തരം ധാരാളം വിഷയങ്ങൾ ഇനിയും പുറത്തു വന്നേക്കാം.  അത് പാർട്ടിക്ക് വലിയ തലവേദനയായി മാറും.  പാർട്ടിയുടെ ആരുമില്ലാത്ത വ്യക്തികൾ ചെയ്യുന്ന പ്രവർത്തികളാണ് ഇപ്പോൾ പാർട്ടിക്ക് തലവേദനയാകുന്നത്

No comments:

Powered by Blogger.