കേരളം മരവിക്കിന്നു: പോലീസ് പോലീസിനെ ചുട്ടു കൊല്ലുന്നു: മാവേലിക്കരയിൽ നടുറോഡിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു

ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യയാണ് മരിച്ചത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു. മറ്റൊരു പൊലീസുകാരനായ യുവാവാണ് കൊലപാതകം നടത്തിയത്. സാമ്യയെ തീ കൊടുത്തുന്നതിനിടയിൽ അജാസിനും തീ പൊള്ളലേറ്റു.  അജാസ് ഗുരുതരാവസ്ഥ തരണം ചെയ്തതായി അറിയുന്നു.

വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ അറിവായിട്ടില്ല.  മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് സംഭവത്തെ.  കേരളത്തിൽ തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നത് സമൂഹത്തെ ഏറെ ഭീതിയിലാഴ്ത്തുന്നു.  കേരള സമൂഹത്തിന്റെ സുരക്ഷിതത്വം ഒരു ചോദ്യചിഹ്നമായി മാറുകയാണ്. 

No comments:

Powered by Blogger.