പൊട്ടന്മാരുടെ ആട്ടമോ? സഭയിൽ വരാതെ രാഹുൽ എവിടെ?

രണ്ടാം മോദി സർക്കാർ ഭാരതത്തത്തിന്റെ നിയമ നിർമാണ വേദിയിൽ  ആദ്യമായി ഒത്തുകൂടുന്ന ദിനമാണിന്ന്. വരുന്ന അഞ്ചു വർഷം ഇന്ത്യയുടെ ഗതിവിഗതികൾ എങ്ങനെയാകണമെന്നു തീരുമാനിക്കുന്ന ആദ്യ ദിവസം.  നരേന്ദ്രമോദിയും പരിവാരങ്ങളും പൂർവാധികം ശക്തിയോടെ സഭയിലുണ്ട്. പക്ഷെ പ്രതിപക്ഷം എന്നൊരു പക്ഷം ഇല്ല. മോദിയെ എതിർക്കുന്ന വിഭാഗത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത് കോൺഗ്രസ്സിനാണ്. 52 പേർ.  ആ പാർട്ടിയുടെ നേതാവ് സഭയിലെത്തുകയോ, താൻ എവിടെയാണെന്ന് തന്റെ പാർട്ടിക്കാരെയോ, മാധ്യമങ്ങളെയോ അറിയിച്ചിട്ടുമില്ല.  മണ്ടത്തരങ്ങൾ ഒരു അലങ്കാരമായി തുടരുന്നു. 

സാം  പിട്രോഡ, പവൻ ഖേര, രോഹൻ ഗുപ്ത, പ്രവീൺ ചക്രവർത്തി, പ്രിയങ്ക ചതുർവേദി, ദിവ്യ സ്പന്ദന, മനീഷ് ചത്രത്.  2109 ലെ പൊതു തെരെഞ്ഞെടുപ്പിനു വേണ്ടി കോൺഗ്രസ്സ് വാർ റൂമിൽ ഉണ്ടായിരുന്നവർ. അഞ്ചു പൈസയുടെ വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്തവർ.  മോദിയെ പിടിച്ചുകെട്ടാൻ പറ്റിയ ചളുക്കുകൾ തന്നെ.

കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് 'ഡാറ്റാ ഹെഡ്' ആയിരുന്നു പ്രവീൺ ചക്രവർത്തി. ബൂത്ത് തലങ്ങളിൽ നിന്ന് അഭിപ്രായ സർവ്വേനടത്തി അപഗ്രഥിച്ചു കോൺഗ്രസിന്റെ സാധ്യതകളെ രാഹുൽ ഗാന്ധിക്ക് അറിയിച്ചു കൊണ്ടിരുന്നവൻ.  കൂലി 24 കോടി.  കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്ഐ ടി തലൈവി ആയിരുന്നു ദിവ്യ സ്പന്ദന. കോൺഗ്രസിന് അനുകൂലമായി വോട്ടർമാരെ സാമൂഹ്യമാധ്യമങ്ങളിലൂടെ മെരുക്കിയെടുക്കുകയായിരുന്നു ദിവ്യയുടെ ജോലി. കൂലി 8 കോടി.

രണ്ടുപേരും കൂടി  രാഹുൽ ഗാന്ധിക്ക് നൽകിയ റിപ്പോർട്ട് കോൺഗ്രസിന് 186 സീറ്റ് ഉറപ്പെന്നായിരുന്നു.  എം പി തൂത്തുവാരുമെന്നു കമൽനാഥും,  രാജസ്ഥാൻ തൂത്തുവാരുമെന്നു ഗെഹ്‌ലോട്ടും രാഹുൽ ഗാന്ധിയോട് ആണയിട്ടു പറഞ്ഞു. യൂപിയിൽ ഒമ്പതു സീറ്റ്. രാഹുൽ ഗാന്ധിക്ക് അമേഠിയിൽ ഭൂരിപക്ഷം ഇത്തിരി കുറയുമെങ്കിലും വിജയം ഉറപ്പ്.  പാവം രാഹുൽ എല്ലാം വിശ്വസിച്ചു. വിശ്വസിച്ചെന്നു മാത്രമല്ല. വരാനിരിക്കുന്ന കോൺഗ്രസ്സ് മന്ത്രിസഭയുടെ രൂപ രേഖയും തയ്യാറാക്കി.

സ്റ്റാലിൻ തന്റെ മന്ത്രിമാരുടെ ലിസ്റ്റ് കൊടുത്തു. പവാറും, അഖിലേഷും, തജസ്വിയും, എല്ലാം വരിവരിയായി നിന്ന് ലിസ്റ്റ് തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിക്ക് കൊടുത്തു.  ആന്റണി, ഖാർഗെ, അയ്യർ, ദിഗ്‌വിജയ് അങ്ങനെ ഭാരതത്തെ അടുത്ത അഞ്ചുവർഷം കുട്ടിച്ചോറാക്കാൻ വേണ്ട എല്ലാ മന്ത്രി ലിസ്റ്റും തയ്യാറാക്കി.  സത്യപ്രതിജ്ഞക്ക് പാകിസ്ഥാൻ പ്രധാമന്ത്രി തന്നെ വേണം എന്ന് ചിലർ ശാഠ്യം പിടിച്ചതായി വരെ വാർത്തകൾ ഉണ്ട്.

മോഹങ്ങൾ അവസാനിച്ച രാഹുൽ രാജി വെക്കും, രാജി വെക്കും എന്ന് പിറുപിറുത്തു. പക്ഷെ ഇതുവരെ രാജി വച്ചില്ല . എവിടെയാണെന്ന് പോലും അറിയില്ല പാവം.  പ്രവീൺ ചക്രവർത്തിയും, ദിവ്യ സ്പന്ദനയും കളത്തിനു പുറത്തു പോയി. എഫ് ബി യും, ട്വിറ്ററും എല്ലാം പൂട്ടി ഓടി.

രാഹുൽ ഗാന്ധി അടി മുടി മാറണം.  അതിനു അഞ്ചു വർഷം ഒന്നും പോരാ.  നമ്മൾ മാധ്യമങ്ങളിലൂടെയും, ഉച്ചഭാഷിണിയിലൂടെയും ഒക്കെ എത്ര പ്രകീർത്തിച്ചാലും ഒരു വ്യക്തി എന്ന നിലയിൽ രാഹുൽ സ്വയം മാറാതെ ഒരുക്കലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാനാവില്ല.  ഒരു കോൺഗ്രസ്സ് പ്രസിഡന്റ് തന്റെ പരമ്പരാഗത മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരമോ, മറ്റേതെങ്കിലും ഘടകമോ ഇല്ലാതെ തോൽക്കുക എന്നുവച്ചാൽ അയാൾ രാഷ്ട്രീയം ഉപേക്ഷിക്കുന്നതാണ് നല്ലത്.  ഇന്ന് പാർലമെന്റിൽ വരാതെ ഇദ്ദേഹം എവിടെയാണ് പോയത്? 

No comments:

Powered by Blogger.