സി പി എം പാർലിമെന്റിൽ നിന്നും പടിക്കു പുറത്താകുമോ ?
ദേശീയ തലത്തിൽ കൂടുതൽ നാണക്കേടിലേക്ക് സി പി എം പോകും എന്ന് സൂചിപ്പിക്കുന്ന വാർത്ത ഇന്നു പുറത്തു വന്നു .പാർലമെൻറ് ഹൗസിലെ സി പി എം ഓഫീസ് നഷ്ടമായേക്കും എന്നാണ് വാർത്തകൾ .ലോക് സഭ തിരെഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയത്തിനു പിന്നാലെ പാർട്ടിക്ക് തിരിച്ചടിയാവുന്ന സംഭവ വികാസങ്ങൾ സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്നു .പാർലമെൻറ് ഹൗസിലെ മൂന്നാം നിലയിൽ റൂം നമ്പർ 135 ആണ് വർഷങ്ങളായി സി പി എം ഓഫീസായി പ്രവർത്തിച്ചിരുന്നത് .നിലവിൽ ആകെ 5 എംപി മാർ മാത്രമാണ് പാർട്ടിക്ക് രാജ്യസഭയിൽ ഉള്ളത്. ഇത്തവണ പാർട്ടിക്ക് സീറ്റുകൾ ഗണ്യമായി കുറഞ്ഞതിനെ തുടർന്നാണ് ഇങ്ങനെയൊരു സാഹചര്യം രൂപപ്പെട്ടത് എന്ന് പറയപ്പെടുന്നു
No comments: