മൂന്ന് മണിക്കൂറിൽ കാശ് നിറച്ചു വെച്ചോണം .അല്ലേൽ ബാങ്കിനും കിട്ടും ഫൈൻ

എ ടി  എമ്മിൽ കാശില്ലാത്ത കാരണത്താൽ ഇനി തിരിച്ചു പോകേണ്ടി വരില്ല .ബാങ്കിങ്ങ് മേഖലയിലെ പുതിയ നവീകരണങ്ങളും നിയമങ്ങളും പുതിയ അന്തരീക്ഷം സൃഷ്ട്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത് .എ ടി എം കാലിയായാൽ മൂന്ന് മണിക്കൂറിനുള്ളിൽ കാശ് നിറയ്ക്കണമെന്ന നിർദേശം റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകിയതായി വാർത്തകൾ പുറത്തു വരുന്നു .ഗ്രാമീണ പ്രദേശങ്ങളിലുള്ള ആളുകൾക്കാണ് എ ടി  എമ്മിൽ  പണം  ലഭ്യമല്ലാത്തതിന്റെ പേരിൽ ഏറെ ബുദ്ധിമുട്ടു അനുഭവിക്കേണ്ടി വരാറുള്ളത് .അതിനാൽ പലപ്പോഴും ബാങ്ക്‌ ശാഖകളിലേയ്ക്ക്  നേരിട്ടെത്തി പണമിടപാട് നടത്തേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്‌ നിത്യജീവിതത്തിൽ തിരക്കുകൾക്കിടയിൽ പലപ്പോഴും കാശിനായി ഓടിക്കയറി ചെല്ലുമ്പോൾ മതിയായ പണം  ലഭ്യമല്ല എന്ന  സന്ദേശം കണ്ടു പലരും പലകുറി നിരാശരായി മടങ്ങിയിട്ടുണ്ടാവാം .എന്നാൽ ഇനി അത്തരം കാര്യങ്ങൾക്കു പ്രസക്തിയില്ല എന്നാണ് ഡി എൻ എ യുടെ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്  ധന അവലോകന നയരൂപീകരണ യോഗത്തിനിടെ ഡിജിറ്റൽ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് അധിഷ്ഠിത പണമിടപാടുകൾക്ക് ഫീസ് ഈടാക്കരുതെന്നും സൗജന്യമാക്കണമെന്നും റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നു .എടിഎം ഇടപാടുകളിലെ ഫീസ് വിഷയത്തിലും റിസേർവ് ബാങ്കിന്റെ നിർണായക ഇടപെടലുകൾ  ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷ .ഇന്ത്യൻ ബാങ്കിങ്ങ് രംഗത്ത്  കാതലായ മാറ്റങ്ങൾ സംഭവിച്ച വർഷങ്ങൾ കൂടിയാണ് കടന്നു പോയത് .സമ്പൂർണ ബാങ്ക് ഇടപാടുകളിലേക്കും വിനിമയത്തിലേക്കും പൊതു   സമൂഹം എത്തിച്ചേരുന്ന കാലഘട്ടം കൂടിയാണ് ഇത് .രാജ്യത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ബാങ്ക്ഉപഭോക്താക്കളായി മാറുമ്പോൾ നൂതന ബാങ്കിങ്ങ് രീതികളിലൂടെ ജനങ്ങളുടെ  ഹൃദയം കീഴടക്കാൻ ബാങ്കുകളും ശ്രമിക്കേണ്ടതുണ്ട് . ഉപഭോക്താക്കളുടെ മുന്നിൽ കൗണ്ടറിൽ  ഏറ്റവും സൗഹൃദപരമായി ഇടപെടുകയും സേവനത്തിന്റെ മഹത്വവും മൂല്യവും ഉൾകൊള്ളുന്ന ഇടപെടലുകൾ പൂർണമായി ഉണ്ടാകുകയും ചെയ്താൽ ജനമൈത്രി സ്ഥാപനം എന്ന കാഴ്ചപാടിലേക്കു ജനങ്ങളുടെ മനസ്സിൽ ബാങ്കുകൾക്കു സ്ഥാനം  നേടാൻ കഴിയും എന്ന കാര്യത്തിൽ സംശയമില്ല

ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ് 

No comments:

Powered by Blogger.