അഭിമാന ജയം നേടി ഇന്ത്യ .പാകിസ്‌ഥാൻ ക്രിക്കറ്റിന് കൊഹ്‌ലി പടയുടെ സർജിക്കൽ സ്ട്രൈക്ക്
ഇംഗ്ലണ്ട് മണ്ണിൽ ചരിത്രം കുറിച്ചു .തുടർച്ചയായ മൂന്നാം ജയത്തിലൂടെ പോരാട്ടവീര്യം പതിന്മടങ്ങു വർദ്ധിച്ചു എന്ന ബോധ്യപെടുത്തൽ മറ്റു ടീമുകൾക്ക് നൽകുകയാണ് കൊഹ്‌ലിയും കൂട്ടരും .രാജ്യത്തിൻറെ പ്രതീക്ഷ മുഴുവൻ നെഞ്ചിലേറ്റി ആദ്യ ബാറ്റിങ്ങിനറങ്ങിയ ഇന്ത്യൻ തുടക്കം ഗംഭീരമായിരുന്നു .അഭിനന്ദനെ പരസ്യത്തിലൂടെ അപമാനിച്ച പാകിസ്ഥാന് ബാറ്റു കൊണ്ട് മറുപടി നൽകും പോലെയായിരുന്നു രോഹിത് ശർമയുടെ ഇന്നിംഗ്സ്
.ശിക്കാർ ധവാന്റെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു രോഹിത് ശർമ്മക്കൊപ്പം ഓപ്പണിങ് ബാറ്റിങ്ങിനറങ്ങിയത് .23.5 ഓവറില്‍ 136 റണ്‍സ് കൂട്ടി ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.85 പന്തുകളില്‍ നിന്ന് തന്റെ 24-ാം ഏകദിന സെഞ്ചുറി തികച്ച രോഹിത് 113 പന്തില്‍ നിന്ന് മൂന്നു സിക്‌സും 14 ബൗണ്ടറികളുമടക്കം 140 റൺസ് എടുത്തത് .ഈ ലോകകപ്പ് സീസണിലെ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. രോഹിതിനെ കൂടാതെ 65 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിയും ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് ഇന്നലത്തെ കളിയിൽ കാഴ്ച വെച്ചത് ഇന്നലത്തെ
ഇന്നിംഗ്‌സോടെക്രിക്കറ്റിലെ മറ്റൊരു ചരിത്രം കൂടിയാണ് കൊഹ്‌ലി തിരുത്തി കുറിച്ചത് ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം സച്ചിനെ മറികടന്ന് കൊഹ്‌ലി നേടിയിരിക്കുകയാണ് .റൺവേട്ടയിൽ ആകട്ടെ 18,426 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്ക്കറും 11,363 റണ്‍സുമായി സൗരവ് ഗാംഗുലിയുമാണ്ഇനി കോഹ്‌ലിക്ക് മുന്നിലുള്ളത്.
ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തിരുന്നു. ഇടയ്ക്കുവെച്ച് മഴ കാരണം മത്സരംനിറുത്തിവെക്കേണ്ടി വന്നെങ്കിലും മഴ മാറിയതോടെ കളി വീണ്ടും തുടർന്നു .എന്നാൽ ..337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന് സ്‌കോര്‍ 13-ല്‍ എത്തിയപ്പോള്‍ തന്നെ ആദ്യ പ്രഹരം കിട്ടി .7 റൺസ് എടുത്ത ഇമാം ഉള്‍ ഹഖിനെ വിജയ് ശങ്കർ ആണ് പുറത്താക്കിയത് .ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിഭുവനേശ്വർ കുമാറിന് പകരം ഓവർ പൂർത്തിയാക്കാൻ എത്തിയ .വിജയ് ശങ്കർ കയ്യടി നേടി
പിന്നീട് ഫഖര്‍ സമാനും ബാബര്‍ അസമും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു.എന്നാൽ കുൽദീപ് യാദവിന്റെയും ഹാർദിക് പാണ്ഡ്യയുടെയും ബൗളിംഗ് മികവ് പാകിസ്ഥാന് തുടരെ തുടരെ പ്രഹരം നൽകി .ഇത് പാകിസ്താനെ സമ്മർദത്തിലാക്കി .
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
35-ാം ഓവറില്‍ വില്ലനായി മഴ വന്നതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാൽ 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ പാകിസ്താന് കഴിഞ്ഞുള്ളൂ .ഇതോടെ ടൂർണമെന്റിലെ മൂന്നാം വിജയം ഇന്ത്യ ഉറപ്പിച്ചു .സെഞ്ചുറി പ്രകടനം കാഴ്ച വെച്ച രോഹിത് ശർമ്മ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടി
ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനു മുൻപായി അഭിനന്ദനെ അപമാനിച്ചു കൊണ്ട് ഇറക്കിയ പരസ്യത്തിന് പോരാട്ടമികവ് കൊണ്ട് മറുപടി നൽകിയ കൊഹ്‌ലിക്കും കൂട്ടർക്കും സാമൂഹ്യമാധ്യമങ്ങളിൽ അഭിന്ദനപ്രവാഹമാണ് .ഒപ്പം ട്രോളുകൾ കൊണ്ട് പാകിസ്ഥാന് പൊങ്കാലയും ...
ശരത് കുമാർ
സ്പോർട്സ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
No comments: