ബിജെപിയും, സഖ്യ കക്ഷികളും ജയിച്ചപ്പോൾ രാജ്യം തോറ്റെന്നോ? എന്ത് മഠയത്തരമാണ് കോൺഗ്രസ്സുകാർ പറയുന്നതെന്ന് പ്രധാനമന്ത്രി?

ഡൽഹി: ബിജെപിയും, സഖ്യ കക്ഷികളും ജയിച്ചപ്പോൾ രാജ്യം തോറ്റെന്നോ? എന്ത് മഠയത്തരമാണ് കോൺഗ്രസ്സുകാർ പറയുന്നതെന്ന് പ്രധാനമന്ത്രി?

ബിജെപിയും, സഖ്യ കക്ഷികളും ജയിച്ചപ്പോൾ രാജ്യം തോറ്റെന്നായിരുന്നു ചില നേതാക്കളുടെ പ്രസ്താവന. ഇത്തരം പ്രസ്താവനകള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. എന്ത് കൊണ്ടാണ് നിങ്ങൾ  വോട്ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത്?  വയനാട്ടിലും റായ്ബറേലിയിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ? അമേഠിയില്‍ സംഭവിച്ചതെന്താണ്? എന്ത് തരത്തിലുള്ള വാദങ്ങളാണ് കോൺഗ്രസ്സുകാരും അവരുടെ പിണിയാളുകളും പറയുന്നത്?

കോൺഗ്രസ് തോറ്റാൽ എങ്ങനെയാണ് ഇന്ത്യ തോൽക്കുന്നത് . അഹങ്കാരത്തിനു ഒരു പരിധിയുണ്ട് . 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു, എന്നിട്ടും അഹങ്കാരത്തിനു കുറവില്ലെന്ന് ആണ് പ്രധാമന്ത്രി പറഞ്ഞതിന്റെ അർത്ഥം.

പാര്‍ലമെന്റില്‍ രണ്ട് എംപിമാര്‍ മാത്രമുണ്ടായിരുന്ന ഒരു കാലം ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആളുകള്‍ ഞങ്ങളെ കളിയാക്കിയിരുന്നു. പക്ഷേ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ജനങ്ങളുടെ വിശ്വാസം നേടുകയാണ് ഉണ്ടായത്. അല്ലാതെ പേശി ചാരി ഇരിക്കുകയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . രാജ്യ സഭയിൽ പ്രസങ്ങിക്കുകയായിരുന്നു പ്രധാനമന്ത്രി.

മാദ്ധ്യമങ്ങളെ വിലക്കെടുത്താണ് ബിജെപി ജയിച്ചതെന്നും പറയുന്നു. അങ്ങനെയാണെങ്കില്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഇങ്ങനെ നടന്നെന്ന് ഇവര്‍ പറയുമോ? കോണ്‍ഗ്രസിലെ എന്റെ സുഹൃത്തുകള്‍ ഇപ്പോഴും തോല്‍വി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ജനാധിപത്യത്തില്‍ ഇത് ആരോഗ്യകരമായ പ്രവണതയല്ല.

No comments:

Powered by Blogger.