മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമി പിരിച്ചു വിടലിന്റെ വക്കിൽ.

അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള രാജു നാരായണ സ്വാമിയെ പിരിച്ചു വിടാനുള്ള ശുപാർശ സംസ്ഥാന സർക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനു കൈമാറി. കേന്ദ്രം അനുവാദം നൽകിയാൽ രാജു നാരായണ സ്വാമിക്കു ജോലി നഷ്ടമാകും.

കേരളം ഭരണ യന്ത്രത്തിലെ പ്രഗത്ഭനായ ഒരുദ്യോഗസ്ഥനെയാണ് കേരളീയർക്ക് നഷ്ടമാകാൻ പോകുന്നത്.  സർക്കാരുകളുടെ ചൊൽപ്പടിക്ക് നിൽക്കാതെ ഭരണഘടനാ പ്രകാരം സത്യസന്ധമായി ജോലി ചെയ്യുന്നതിനാണ് അദ്ദേഹത്തെ പിരിച്ചു വിടുന്നത്.  പിരിച്ചു വിടുന്ന കാര്യത്തിൽ കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും, ബിജെപിയുമെല്ലാം ഒരേ നേർ രേഖയിൽ സഞ്ചരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട വസ്തുതയാണ്.

കേരളത്തിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐ എ എസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി . സർവ്വീസ് കാലാവധി 10 വർഷം അവശേഷിക്കെയാണ് സംസ്ഥാനത്തെ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെ പിരിച്ചു വിടാൻ സർക്കാർ തയ്യാറെടുക്കുന്നത്. രാജു നാരായണ സ്വാമിയേ കേൾക്കാതെ കേന്ദ്ര സർക്കാർ തീരുമാനം എടുക്കെരുതെന്ന് കേരളം പൊതു സമൂഹം ആഗ്രഹിക്കുന്നു.

മൂന്നാർ റെവെന്യു ഭൂമി വിഷയം, ടി യു കുരുവിളയുടെ ഭൂമി കുംഭകോണ വിഷയം എന്നിവയാണ് രണ്ടു കൂട്ടരുടെയും അപ്രീതക്ക് പാത്രമാകാൻ കാരണം.

എസ് എസ് എൽ സി ,പ്രീഡിഗ്രി , ഐ ഐ ടി , സിവിൽ സർവ്വീസ് പരീക്ഷകളിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രാജു നാരായണ സ്വാമി അഞ്ചു കേരളത്തിൽ ജില്ലകളിൽ കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

No comments:

Powered by Blogger.