സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനം : ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി
കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 76 ഏകവല്‍സര - ദ്വിവല്സര ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സ്വീകരണം ആരംഭിച്ചു. അവസാനതീയതി ഈ മാസം 29. https://itiadmissions.kerala.gov.in എന്ന പോര്ട്ടല് വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷകള് ഓണ്ലൈനായി സമര്പ്പിക്കാം. ഓണ്ലൈനായി അപേക്ഷകള് സമര്പ്പിക്കുന്നതിനുള്ള പ്രോസ്പെക്റ്റസ്സും മാര്ഗ്ഗനിര്ദ്ദേശങ്ങളും വകുപ്പ് വെബ്സൈറ്റിലും (https://det.kerala.gov.in) അപേക്ഷ സമര്പ്പിക്കേണ്ട പോര്ട്ടലിലും ലഭ്യമാണ്.
(https://itiadmissions.kerala.gov.in ) വെബ്സൈറ്റിലുള്ള അപേക്ഷ പൂരിപ്പിച്ച് ആ പോര്ട്ടലില് തന്നെ ഓണ്ലൈനായി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐ കളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷ നല്കിയശേഷം നിശ്ചിത തീയതിയില് ഓരോ ഐ.ടി.ഐ യുടെയും വെബ്സൈറ്റില് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ് കൗണ്സിലിംഗ് തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേക്കുള്ള കൌണ്സിലിംഗിന് ഹാജരാകാവുന്നതാണ്. റാങ്ക് ലിസ്റ്റുകള് ഐ.ടി.ഐ കളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നതുമുതല് കൌണ്സിലിംഗ് വരെയുള്ള വിവരങ്ങള് എസ്.എം.എസ് മുഖേനയും ലഭിക്കും. കേരളം മുഴുവന് ഒരേസമയത്ത് അഡ്മിഷന് നടക്കും.
അപേക്ഷിച്ച എല്ലാ ഐ.ടി.ഐ കളിലും കൗണ്സിലിംഗില് പങ്കെടുക്കാന് വിദ്യാര്ത്ഥികള്ക്ക് സാധിക്കാത്തതിനാല്‍ മുന്ഗണന അനുസരിച്ചുള്ള സ്ഥാപനങ്ങള് വിദ്യാര്ത്ഥികള് സ്വയം തെരഞ്ഞെടുക്കണം. അഡ്മിഷന് ജൂലൈ 30-ന് അവസാനിക്കും. റാങ്ക് ലിസ്സ് പ്രസിദ്ധീകരിക്കുന്ന തീയതി, കൗണ്സിലിംഗ് തീയതി എന്നിവ അതാത് ഐ.ടി.ഐ കളില് പ്രസിദ്ധികരിക്കുമെന്ന് ട്രെയിനിംഗ് ഡയറക്ടര്‍ അറിയിച്ചു.

No comments: