യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച യോഗാ ദിനാചരണത്തിന്റെ ദേശീയോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക യോഗയെ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് തന്റേതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെയും ആദിവാസികളുടെയും വീടുകളിലേക്ക് യോഗയെ എത്തിക്കണം. അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റും. കാരണം രോഗങ്ങൾക്കൊണ്ട് കൂടുതൽ കഷ്ടപ്പെടുന്നത് അവരാണ്- അദ്ദേഹം പറഞ്ഞു.
ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ യോഗാ ദിനം ആചരിക്കുന്നു. അവർക്കെല്ലാവർക്കും ആശംസകൾ അർപ്പിക്കുന്നുവെന്ന് മോദി പറഞ്ഞു. യോഗ നമ്മുടെ സംസ്കാരത്തിന്റെ സുപ്രധാനമായ ഭാഗമാണ്. യോഗാദിനത്തിന് പ്രാധാന്യം കൊടുത്ത മാധ്യമങ്ങൾക്കും ഇതിന്റെ ഭാഗമായ ലോകത്തുള്ള എല്ലാവർക്കും നന്ദി പറയുന്നു. യോഗയെ എല്ലാവരും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തെക്കുറിച്ചാണ് നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. യോഗയിൽ നിന്ന് അതിനുള്ള ശക്തി നമുക്ക് ലഭിക്കും. അതാണ് യോഗയുടെയും പ്രാചീന ഇന്ത്യയുടെ ദർശനം - മോദി പറഞ്ഞു. ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ്, മന്ത്രിമാർ തുടങ്ങിയവർ മോദിയോടൊപ്പം യോഗാദിനത്തിൽ പങ്കുചേർന്നു. 30,000 പേരാണ് റാഞ്ചിയിലെ പ്രധാനമന്ത്രയുടെ മാത്രം പരിപാടിയിൽ പങ്കെടുത്ത് യോഗാഭ്യാസങ്ങൾ അവതരിപ്പിച്ചത്.
യോഗ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണെന്ന് നരേന്ദ്രമോദി . പ്രകൃതിയും യോഗയുമായി അടുത്ത ബന്ധമാണുള്ളത്. യോഗ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഗ്രാമങ്ങളിലും പാവപ്പെട്ടവരിലേക്കും യോഗ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. റാഞ്ചിയില്‍ നടക്കുന്ന യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകം നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്ക് യോഗയിലൂടെ പരിഹാരം കണ്ടെത്താനാകും. ജീവിതത്തില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ യോഗയിലൂടെ സാധിക്കും. ഓരോ വ്യക്തികളും യോഗയുമായി ബന്ധപ്പെട്ട പുതിയകാര്യങ്ങള്‍ പഠിക്കണം. ലഹരി ഉപയോഗവും മദ്യപാനവും ഒഴിവാക്കാന്‍ യോഗ സഹായിക്കും
സമാധാനം, ഐക്യം, പുരോഗതി എന്നിവയ്ക്ക് യോഗ എന്നതാകണം നമ്മുടെ ആപ്തവാക്യം. എല്ലാവരും ദിനചര്യയില്‍ യോഗ ഉള്‍പ്പെടുത്തണമെന്നും മോദി പറഞ്ഞു. യോഗ അഭ്യാസത്തെ അടുത്ത തലമുറയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിയാനയിലെ റോത്തക്കിലെ യോഗാദിന പരിപാടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും എംപിമാരും പാര്‍ലമെന്റ് അങ്കണത്തിലാണ് യോഗാദിനം ആചരിച്ചത്

No comments:

Powered by Blogger.