ഒരു കുടുംബം തകർത്തു: ക്രൂരൻ മറഞ്ഞു

മൂന്ന് കുട്ടികളെ വഴിയാധാരമാക്കി ഒരു ക്രൂര ജീവി കൂടി കളമൊഴിഞ്ഞു.   ആലപ്പുഴ വള്ളികുന്നത്ത‌് പൊലീസുകാരി സൗമ്യയെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക‌് സ‌്റ്റേഷനിലെ സിപിഒ കാക്കനാട‌് വാഴക്കാല നെയ‌്തേലിൽ എൻ എ അജാസും മരിച്ചു. പൊള്ളലേറ്റ്‌ അജാസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സൗമ്യയുടെ സംസാകാരം നാളെ നടക്കാനിരിക്കെയാണ്‌ പ്രതിയായ അജാസ്‌ ബുധനാഴ്‌ച വൈകീട്ട്‌ അഞ്ചിന്‌ മരണപ്പെടുന്നത്‌.  രണ്ട് വൃക്കകളും പൊള്ളലേറ്റ് തകരാറിലായതയോടെയാണ് മരണത്തിനു കീഴടങ്ങിയത്. രക്തസമ്മര്‍ദ്ദം കുറഞ്ഞതോടെ ഡയാലിസിസും നടത്താനയില്ല. പരിചരിക്കാൻ ബന്ധുക്കളായവരും എത്തിയില്ല.

No comments:

Powered by Blogger.