കർണാടകയിൽ സർക്കാറുണ്ടാക്കാനുള്ള ബി ജെ പി നീക്കം പാളുന്നു

കർണാടകയിൽ സർക്കാറുണ്ടാക്കാനുള്ള ബി ജെ പി നീക്കം പാളുന്നു.  രണ്ടു മന്ത്രിമാർ കൂടി അധികാരമേറ്റു. കോലാർ മുളബാഗിലുവിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ എച്ച്.നാഗേഷും ഹാവേരി റാണിബെന്നൂരിൽ നിന്നുള്ള കെപിജെപി എംഎൽഎ ആർ.ശങ്കറുമാണ് പുതിയ മന്ത്രിമാർ.

കർണാടകയിൽ ഭരണത്തിന് നേതൃത്വം നൽകുന്നത്  കുമാരസ്വാമി ആണെങ്കിലും മന്ത്രിമാർ കൂടുതലുള്ളത് കോൺഗ്രസ്സിനാണ്. അവർക്ക് 22 മന്ത്രിമാരുള്ളപ്പോൾ, ജെഡിഎസ്സിന് 12 മന്ത്രിമാരുമാണുള്ളത്.  ഇനി ഒരു മന്ത്രി സ്ഥാനം ബാക്കിയുണ്ട്.  മന്ത്രിയായ കെപിജെപി എംഎൽഎ ആർ.ശങ്കർ കോൺഗ്രസ്സിൽ ചേർന്നേക്കും. ഇതോടെ താൽക്കാലത്തേക്കിനു പ്രതിസന്ധിക്കു പരിഹാരമായെന്നാണ് കണക്കുകൂട്ടുന്നത്. 

എന്നാൽ ഇവരെ കാബിനറ്റ് മന്ത്രിമാരാക്കിയതിൽ കോൺഗ്രസിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇരുവരുടേയും വിശ്വാസ്യതയിൽ സംശയമുണ്ട്. ഇക്കഴിഞ്ഞ ദിവസം വരെ ബി ജെ പി യിൽ ചേരുമെന്ന് ഭീഷണിപ്പെടുത്തിയവരാണ് ഇപ്പോൾ ക്യാബിനറ്റിൽ വന്നിരിക്കുന്നത്.  അതിലൊരാൾ കോൺഗ്രസ്സ് ടിക്കറ്റിലുമാണ്.  ഇതോടെ പുതിയ തലവേദനകൾ കോൺഗ്രസ്സിൽ ഉടലെടുക്കാനും സാധ്യത ഉണ്ട്.

No comments:

Powered by Blogger.