ബിനോയ് കോടിയേരിക്ക് കുട്ടിക്കളി മാത്രമല്ല: കുട്ടികളുമുണ്ട്. 8 വയസ്സുള്ള കുട്ടി, ബിനോയിയുടേതാണെന്നു ബാർ ഡാൻസർ

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ മുംബൈയില്‍ മാനംഭംഗ കേസ്. ഐപിസി സെക്ഷന്‍ 376, 376(2), 420, 504, 506 തുടങ്ങി നല്ല വകുപ്പുകൾ വരുന്ന, ബിനായിയുടെ സ്റ്റാറ്റസ്സിനൊത്ത കേസുകൾ.  കേസുകൾ ബിനോയിക്കൊരു പുത്തരിയല്ല.  ആൽമരം പോലെ ഒരച്ഛനുള്ളപ്പോൾ പ്രാവുകൾ പോലുള്ള കുട്ടികൾ എന്തിനു വിഷമിക്കണം. .  മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് വകുപ്പുകൾ അനുസരിച്ചു വരുന്നത്.

വിവാഹ വാഗ്ദാനം നല്‍കി  വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍  എട്ടുവയസുള്ള കുട്ടിയുണ്ടെന്നും കാട്ടി യുവതി അന്ധേരി ഓഷിവാര പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പരാതിയില്‍ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്  അന്വേഷണം ആരംഭിച്ചു. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബീഹാര്‍ സ്വദേശിനിയായ 33 കാരിയാണ് പരാതിക്കാരി.

ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയിയെ അവിടെവെച്ചാണ് പരിചയപ്പെടുന്നതെന്നും ജോലി ഉപേക്ഷിച്ചാല്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും യുവതി പരാതിയിൽ പറയുന്നു. ബിനോയിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2009 നവംബറില്‍ ഗര്‍ഭിണിയായെന്നും  തുടര്‍ന്ന് മുംബൈയിലെത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാപിതാക്കള്‍ക്കും ബിനോയ് ഉറപ്പുനല്‍കിയിരുന്നു.

2010 ല്‍ അന്ധേരിയില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിപ്പിച്ചു. ബിനോയ് പതിവായി അവിടെ വന്നുപോകും. എല്ലാമാസവും പണം അയച്ചുതന്നിരുന്നു. എന്നാല്‍ 2015 ലാണ് തന്നെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയത്. 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന് മനസിലാക്കുന്നതെന്നും യുവതി. പരാതിയിൽ ഉന്നയിക്കുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അന്നതൊരു പീഡനമായിരുന്നില്ലെങ്കിലും ഇന്ന് വലിയ പീഡനമായി മാറിയെന്നത് മറ്റൊരു രസം.  ബിനോയ് നേരത്തെ സമ്മതിക കുറ്റകൃത്യത്തിൽ വിദേശത്തു പ്രതിയായതു കോടിയേരി ബാലകൃഷ്ണന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.  എല്ലാം വിപ്ലവമാണെന്നോര്ക്കുമ്പോഴാണ് മലയാളികൾ സന്തോഷ പുളകിതരാകുന്നത്.

No comments:

Powered by Blogger.