കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങൾ വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങൾ വരുമെന്ന് മുഖ്യമന്ത്രി.  പുതിയ മേഖലകള്‍ക്കനുസരിച്ചുള്ള കോഴ്‌സുകള്‍ ആരംഭിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. മാറ്റം കാലാനുസൃതമാകണം.  കേരള സര്‍വകലാശാല ആസ്ഥാനത്ത് ഡോ. കെ ആര്‍ നാരായണന്‍ സ്‌മാരക വിദ്യാര്‍ഥി സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു.

പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കാലം മാറുമ്പോള്‍ ചട്ടപ്പടി കോഴ്സുകള്‍ മാത്രം പോരാ. കേരളത്തില്‍നിന്ന് വേണ്ടത്ര അര്‍ഹരായ ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നില്ല എന്ന് അടുത്തിടെ സംസ്ഥാനത്തെത്തുന്ന പ്രമുഖ അന്താരാഷ്ട്ര കമ്പനികള്‍ പറഞ്ഞിരുന്നു

No comments:

Powered by Blogger.