ചൈനയിൽ ഭൂകമ്പം. 11 പേര്‍ മരിച്ചു. 122 പേര്‍ക്ക് പരിക്കേറ്റു

ചൈനയിൽ ഭൂകമ്പം. 11 പേര്‍ മരിച്ചു. 122 പേര്‍ക്ക് പരിക്കേറ്റു. സിച്ചുവാന്‍ പ്രവിശ്യയില്‍ തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 10.55  നാണ് ഭൂകമ്പമുണ്ടായത്. കുറഞ്ഞത് 11 പേര്‍ മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭൂമിക്കടിയില്‍ ഏകദേശം 16 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായത്. നാലോളം തുടര്‍ ചലനങ്ങളും ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്ന് ചൈന എര്‍ത്ത് ക്വയ്ക്ക് നെറ്റ്വര്‍ക്ക് സെന്റര്‍ അറിയിക്കുന്നു

No comments:

Powered by Blogger.