63 കോടി നികുതി പിരിച്ചു. സർക്കാരിൽ അടച്ചില്ല: വ്യാപാരികൾക്കെതിരെ കേസ് വരും
ആറുമാസത്തിൽ കൂടുതൽ റിട്ടേണുകൾ സമർപ്പിക്കാത്തവരുടെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡിൽ വൻ ക്രമക്കേട്.
20 വ്യാപാരികളുടെ 57 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്‌ഡിൽ 63 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. പിരിച്ചെടുത്ത നികുതിയിൽ 63 കോടിയോളം രൂപ അനധികൃതമായി കൈവശംവച്ചതായി കണ്ടെത്തി.
കമ്പി, പൈപ്പ്, സാനിട്ടറി ഉപകരണങ്ങൾ, മോട്ടോർ വാഹനങ്ങൾ, ഫർണിച്ചർ, സെക്യൂരിറ്റി സർവീസ് എന്നീ മേഖലകളിലെ 57 സ്ഥാപനങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്. നികുതിവകുപ്പിന്റെ ഐടി സെൽ സഹായത്തോടെ എൻഫോഴ്സ്‌മെന്റ‌് ആണ് പരിശോധന നടത്തിയത്. 20 കോടി രൂപയിലധികം വിറ്റുവരവുള്ളതും ശരാശരി 50 ലക്ഷം രൂപ മാസത്തിൽ നികുതി അടയ്ക്കേണ്ടതുമായ വ്യാപാരികൾ നികുതി അടക്കുന്നില്ലെന്നു കണ്ടെത്തിയതാണ് റെയ്ഡിന് കാരണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായിരുന്നു പരിശോധന. സംസ്ഥാന ചരക്കു-സേവന നികുതി വകുപ്പിലെ ഇരുനൂറ്റമ്പതോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. പരിശോധന രാത്രി 11 വരെ നീണ്ടു.
ഇ വേ ബില്ലുകൾപ്രകാരം ഏകദേശം 287 കോടി രൂപയുടെ ചരക്കുകൾ കൊണ്ടുവന്നിട്ടുണ്ട്. പക്ഷെ 350 കോടിയുടെ വ്യാപാരം നടത്തിയതായി പ്രാഥമികപരിശോധനയിൽ കണ്ടെത്തി. എന്നാൽ, റിട്ടേണുകൾ സമർപ്പിക്കുകയോ നികുതി അടയ്ക്കുകയോ ചെയ്തിട്ടില്ല. പിരിച്ച നികുതി മൂന്നുമാസത്തിനകം അടക്കണമെന്നാണ് ജി എസ് ടി വ്യവസ്ഥ. ൽ ഇ വേ ബില്ലിലെ വിലയും വിൽപ്പനവിലയും തമ്മിൽ വലിയ അന്തരം കണ്ടെത്തുകയും ചെയ്തു. ബില്ലിൽ കാണാത്ത പല ചരക്കുകളും സ്റ്റോക്കിൽ ഉണ്ട്.
പിരിച്ചെടുത്ത നികുതി സർക്കാരിൽ അടയ്ക്കാതിരിക്കുന്നത് കുറ്റകരമാണ്. ചരക്കു-സേവന നികുതി നിയമത്തിലെ വകുപ്പ‌് 122 പ്രകാരം പിഴ ഒടുക്കണം. മൂന്നു മാസത്തിൽ കൂടുതൽ കയ്യിൽ സൂക്ഷിച്ചാൽ നികുതിക്ക് തുല്യമായ തുക വരെ പിഴ ചുമത്താം. കൂടാതെ വകുപ്പ‌് 132 പ്രകാരം പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കാം. ഒരുകോടി രൂപയിൽ കൂടുതൽ നികുതി വെട്ടിപ്പ് നടത്തിയാൽ ഒരുവർഷംവരെ തടവുശിക്ഷ കിട്ടാം.

No comments: