കേരളമുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും

ന്യൂഡൽഹി : കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. രാവിലെ 10 മണിക്ക് ആണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ വസതിയിലാണ് ഇരുവരും സംസാരിക്കുക.

പ്രളയ പുനരധിവാസത്തിന് കൂടുതല്‍ സഹായം, മഴക്കെടുതി പരിഹരിക്കാനുള്ള സഹായം എന്നിവയാണ്  മുഖ്യമന്ത്രി ആവശ്യം.

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നിന്ന മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയൻ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെ രാഷ്ട്രീയ കേരളം ഉറ്റു നോക്കിക്കുകയാണ്.  തെരെഞ്ഞെടുപ്പ് കാലത്തു മോദിയെ ഏറ്റവും വിമർശിച്ച നേതാവ് കൂടിയാണ് പിണറായി.  കേന്ദ്രവുമായി സഹകരിച്ചു കേരളത്തിന്റെ വികസനത്തിൽ മുൻ കൈ എടുക്കാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ല എന്ന ആക്ഷേപത്തിനിടെ ആണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയം.

No comments:

Powered by Blogger.