27 മേൽപ്പാലങ്ങൾ ഉടൻ നിർമിക്കും. ആകെ ചെലവ‌് 877 കോടി രൂപ

കേരള റെയിൽ ഡെവലപ്മെന്റ‌് കോർപറേഷൻ വിഭാവനംചെയ‌്ത  27 മേൽപ്പാലങ്ങൾ ഉടൻ നിർമിക്കും. ആകെ ചെലവ‌്  877 കോടി രൂപ. ഓരോ മേൽപ്പാലത്തിനും കണക്കാക്കിയിരുന്ന തുക ശരാശരി 30 കോടി രൂപ.  ഇതിൽ പകുതി റെയിൽവേയും പകുതി സംസ്ഥാനവും വഹിക്കും. ഭൂമി സംസ്ഥാന സർക്കാർ നൽകും.

ചേലക്കര ഗേറ്റ‌്, മുളങ്കുന്നത്തുകാവ‌്–- പൂങ്കുന്നം സ‌്റ്റേഷനുകൾക്കിടയിലെ പോട്ടോർ ഗേറ്റ‌്,   കുറപ്പുംതറ–- ഏറ്റുമാനൂർ സ‌്റ്റേഷനുകൾക്കിടയിലെ  കോതനെല്ലൂർ ഗേറ്റ‌്, മാവേലിക്കര റോഡിൽ  കാക്കനാട‌് ഗേറ്റ‌്, കായംകുളം ഓച്ചിറ സ‌്റ്റേഷനുകൾക്കിടയിൽ താമരക്കുളം റോഡിൽ  ഓച്ചിറ രണ്ടാം ഗേറ്റ‌്, കരുനാഗപ്പള്ളി ഒന്നാം ഗേറ്റ‌്, കൊല്ലം–- മയ്യനാട‌് സ‌്റ്റേഷനുകൾക്കിടയിലെ പോളയത്തോട‌് ഗേറ്റ‌്, കടയ‌്ക്കാവൂർ–- മുരുക്കുംപുഴ സ‌്റ്റേഷനുകൾക്കിടയിൽ  അഴൂർ ഗേറ്റ‌്, ഏഴിമല ഗേറ്റ‌്, തലശേരി  ജഗന്നാഥ ടെമ്പിൾ ഗേറ്റ‌്, മുഴപ്പിലങ്ങാട‌് ബീച്ച‌്ഗേറ്റ‌്, ചെറുകര–- ഷൊർണൂർ അങ്ങാടിപ്പുറം ഗേറ്റ‌്, താനൂർ–- പരപ്പനങ്ങാടി ചേരമംഗലം ഗേറ്റ‌്, കോഴിക്കോട‌്  ആറാം ഗേറ്റ‌്, പാപ്പിനിശേരി–- കണ്ണപുരം ചൈനാക്ലേ ഗേറ്റ‌്, കണ്ണപുരം–- പഴയങ്ങാടി കോൺവെന്റ‌് ഗേറ്റ‌്, തൃക്കരിപ്പൂർ ഒളവറ ഗേറ്റ‌്, തൃക്കരിപ്പൂർ രാമവില്യം ഗേറ്റ‌്, മഞ്ചേശ്വരം  ഹൊസങ്കടി ഗേറ്റ‌് ഇവയാണ് പുതിയ മേൽപ്പാലങ്ങൾ.

ആ‌റ‌് എണ്ണത്തിന്റെ ടെൻഡർ നടപടികൾ കെആർഡിസിഎൽ ആരംഭിച്ചു. നാല‌് കമ്പനികളാണ‌്  നിർമാണച്ചുമതല ഏറ്റെടുക്കാൻ സന്നദ്ധരായിട്ടുള്ളത‌്

No comments:

Powered by Blogger.