പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പുകൾ ജൂണ്‍ 27 നു നടക്കും: ആറോളം പഞ്ചായത്തുകളിലെ ഭരണ തുടർച്ച വിധിനിര്‍ണായകമാകും

പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പുകൾ ജൂണ്‍ 27 നു നടക്കും. 13 ജില്ലകളിലെ 44 വാര്‍ഡുകളിലേക്ക് ആണ്  ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.  ആറോളം പഞ്ചായത്തുകളിലെ ഭരണ തുടർച്ച വിധിനിര്‍ണായകമാകും. എല്‍ഡിഎഫിനും  യുഡിഎഫിനും  തുല്യവും, ഒരു വോട്ടിന്റെ മേല്‍ക്കൈയ്യും ഉള്ള പഞ്ചായത്തു ഭരണസമിതികളാണ് ഒരു പക്ഷെ തകിടം മാറിയാണ് പോകുന്നത്.  28 നാണ് വോട്ടെണ്ണല്‍. കാസര്‍ഗോഡ്‌ ഒഴികെയുള്ള ജില്ലകളിലാണ് തെരഞ്ഞെടുപ്പ്.

തിരുവനന്തപുറം - കല്ലറ പഞ്ചായത്ത്, ഇടുക്കി - തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, മാങ്കുളം പഞ്ചായത്ത്, മലപ്പുറം - മംഗലം പഞ്ചായത്ത് ,വയനാട് - മുട്ടില്‍ പഞ്ചായത്ത് എന്നിവയാണ് ഉപതെരെഞ്ഞെടുപ്പുകൾ നിര്ണായകമാക്കുന്ന ഭരണ സമിതികൾ.

ഉപ തെരെഞ്ഞെടുപ്പ് നടക്കുന്ന 44 വാര്‍ഡുകളില്‍ 23 എണ്ണം എല്‍ഡി എഫ് ജയിച്ച വാര്‍ഡുകളാണ്. പതിനാലെണ്ണം യുഡിഎഫിന്റെയും നാലെണ്ണം ബിജെപിയുടെയും സിറ്റിംഗ് വാര്‍ഡു കളാണ്. മൂന്നിടത്ത് മറ്റുള്ളവർ വിജയിച്ചു.

No comments:

Powered by Blogger.