പണമടച്ചില്ല. ആശുപത്രിക്കു ചികിൽസിക്കാൻ മനസ്സില്ല. പരിക്കേറ്റയാൾ മരിച്ചു
കൊല്ലത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപതിയിലെത്തിച്ച യുവാവ് ചികിത്സ നിഷേധിച്ചതിന്റെ പേരിൽ മരിച്ചു. കൊല്ലം കുരീപ്പുഴ കൊച്ചാനത്തു വീട്ടിൽ അജിത് കൃഷ്ണൻ (28) ആണ് മരിച്ചത് . ഇന്ന് രാവിലെയാണ് സംഭവം. തലയ്ക്കു പരിക്കേറ്റതുകൊണ്ടു സി ടി സ്കാൻ ചെയ്യാതെ ചികിൽസിക്കാൻ കഴിയില്ല. അജിത്തിന്റെ കൂടെ ബന്ധുക്കളുമില്ല. ബന്ധുക്കൾ വരാൻ ഒരു മണിക്കൂർ താമസിക്കും. ബന്ധുക്കൾ പണവും പാരിതോഷികവും കൊണ്ടുവരുന്നത് നോക്കി ഡോക്ടർമാരും, ആശുപത്രി മാനേജുമെന്റും കാത്തു കാത്തിരുന്നു. ബന്ധുക്കൾ വന്നു രോഗിയെ തിരുവനതപുരത്തേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ ചെല്ലുന്നതിനു മുന്നേ അജിത് മരിച്ചിരുന്നു.
കുരീപ്പുഴ നിന്ന് കൊല്ലത്തേയ്ക്ക് ബൈക്കിൽ വരവെ പിന്നിൽ മറ്റൊരു ബൈക്ക് ഇടിച്ചായിരുന്നു അപകടം . തലയടിച്ച് റോഡിലേക്ക് തെറിച്ച് വീണ അജിതിനെ നാട്ടുകാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു . പണം അടയ്ക്കാതെ സിടി സ്കാൻ നടത്താനാവില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ, ബന്ധുക്കൾ വരുന്നതിന് എടുത്ത ഒരു മണിക്കൂർ സമയം ചികിത്സ നൽകിയതേ ഇല്ല.
എന്നാൽ ടി വി യോ പത്രമോ തുറന്നാൽ മന്ത്രിയുടെയും മന്ത്രിസഭയുടെയും സുഭാഷിതം കേൾക്കാം. അപകടത്തിൽ പെടുന്നവരുടെ ചികില്സയുടെ ആദ്യ മണിക്കൂറിൽ പണം ആവശ്യപ്പെടില്ല. ഏല്ലാവർക്കും ഇൻഷുറൻസ്, ഡോകടർ വീട്ടിൽ വരും, നഴ്‌സു കൂടെ നിക്കും. അപകടത്തിൽ പെടുന്നവരെ കൊണ്ട് വരുന്നവർക്ക് മുട്ടയും പാലും കൊടുക്കും. കുറെ അടിമകൾ ഈ വിഷയങ്ങളൊക്കെ ടിവി യിലിയുരിന്നു ചർച്ച ചെയ്യന്നതും കാണാം.
പച്ച കള്ളം പറഞ്ഞു പ്രചരിപ്പിക്കാൻ ഒരു മടിയുമില്ലാത്ത ഭരണകൂടങ്ങൾ.

No comments: