20 ലക്ഷം ലിറ്റർ കുടിവെള്ളം തരാമെന്ന് കേരളം, നിരസിച്ച് തമിഴ്നാട്

ചെന്നൈയിലെ കുടിവെള്ള ക്ഷാമം കണക്കിലെടുത്ത് ഇരുപതു ലക്ഷം ലിറ്റർ കുടിവെള്ളം തരാമെന്നു കേരളം. കേരളത്തിന്റെ വെള്ളം ഇപ്പോൾ ആവശ്യമില്ലെന്നു പറഞ്ഞു തമിഴ്‌നാട്. വെള്ളം തിരുവനതപുരത്തു നിന്ന് ചെന്നൈയിലേക്ക് പ്രത്യേക ട്രെയിനിൽ അയച്ചു താരമെന്നാണ് വാഗ്ദാനം ചെയ്തത്.  എന്നാൽ കേരളത്തിന്റെ വാഗ്ദാനം തമിഴ് നാട് സർക്കാർ നിരസിക്കുകയായിരുന്നു.

മുല്ലപ്പെരിയാർ ഡാമിന്റെ പരിധി കൂട്ടി തമിഴ്‌നാട്ടിലേക്ക് കൂടുതൽ ജലം എത്തിക്കണമെന്ന തമിഴ് നാടിന്റെ ആവശ്യം കാലാ കാലങ്ങളായി കേരളം എതിർക്കുകയാണ്.  ഒരു നിശ്ചിത പരിധിയിൽ കൂടുതൽ ജലം ലഭിക്കുമ്പോൾ അത് തമിഴ്നാടിനു കൊടുക്കുന്നതിൽ എന്ത് തെറ്റാണെന്നു രാജ്യം മുഴുവൻ ചോദിച്ചിരുന്നു.  പി ജെ ജോസഫ് ജലസേചന മന്ത്രിയായിരിക്കുമ്പോൾ മുല്ലപെരിയാർ പൊട്ടുമെന്നു പറഞ്ഞു ഭീതി പരത്തിയിരുന്നു.  അവസാനം ശേഖരിച്ചു വച്ച വെള്ളം മുഴുവൻ ഒരു രാത്രി കൊണ്ട് ഒഴുക്കി കളയേണ്ട ദുർഗതി കേരളത്തിന് വന്നു. ഒപ്പം നിരവധി ജനങ്ങളുടെ ജീവിതവും കൂടിയാണ് ഒഴുകി പോയത്.

തമിഴ്നാടിനു വെള്ളവും നൽകാൻ കേരളം തയ്യാറാകണമെന്ന നിർദ്ദേശം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. കേരളം ഉപയോഗിക്കുന്ന പച്ചക്കറിയും, പഴവര്ഗങ്ങളും തമിഴ് മണ്ണിൽ വിരിയുന്നതാണെന്ന് നാം ഓർക്കണം  

No comments:

Powered by Blogger.