ടിപി ചന്ദ്രശേഖരൻ പ്രതികളെ തിരുവനതപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും

ജയിലുകളിലെ മിന്നൽ പരിശോധനയെ തുടർന്ന് മയക്കു മരുന്നും, കത്തിയും, മൊബൈൽ ഫോണും, സിം കാർഡും കണ്ടെടുത്തതിന് പിന്നാലെ ജയിൽ ഡി ജി പി ടി പി ചന്ദ്ര ശേഖരൻ വധക്കേസിലെ ആറു പ്രതികളെ ജയിൽ മാറ്റാൻ ഉത്തരവിട്ടു.  തിരുവനതപുരം സെൻട്രൽ ജയിലിലേക്കാണ് മാറ്റുക.

കോടി സുനി, ഷാഫി ഉൾപ്പടെ ഉള്ളവരെയാണ് വിയ്യൂർ ജയിലിൽ നിന്ന്  മാറ്റുക.  ഇവരെ കൂടാതെ വാസു, മുരുകേഷ്, ഉണ്ണി, രഞ്ജിത്ത് എന്നിവരെയും തിരുവന്തപുരത്തേക്കു മാറ്റും. ഇവരിപ്പോൾ കണ്ണൂർ ജയിലിലാണ്. എല്ലാവരും സിപിഎം അനുഭാവികളാണ്.  

No comments:

Powered by Blogger.