കുടുംബശ്രീ ഗ്രീന്‍ കാര്‍പ്പറ്റ് യൂണിറ്റുകള്‍ ആരംഭിക്കും
തിരുവനന്തപുരം: പൂന്തോട്ട നിര്‍മാണ പരിപാലന മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഗ്രീന്‍ കാര്‍പ്പറ്റ് എന്ന പേരില്‍ കുടുംബശ്രീ ഗാര്‍ഡന്‍ ഇന്‍സ്റ്റലേഷന്‍ യൂണിറ്റുകള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി അലങ്കാര പുഷ്പ ഉദ്യാനം, മട്ടുപ്പാവ് കൃഷി, അടുക്കളത്തോട്ട നിര്‍മാണം, തുടങ്ങിയ മേഖലകളില്‍ കുടുംബശ്രീ പരിശീലനങ്ങളും സഹായവും നല്‍കും. പദ്ധതിയില്‍ താല്‍പര്യമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങളും, കുടുംബശ്രീയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരും ജൂണ്‍ 30 ന് മുന്‍പ് അതത് പഞ്ചായത്തിലെ സി.ഡി.എസ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
No comments: