"TSUNAMO": ഭാരതത്തിൽ സുനാമിയുടെ സുന്ദര വേർഷൻ
കാവി പുതച്ച് ഭാരതം. കേരളം, തമിഴ് നാട്, പഞ്ചാബ് സംസ്‌ഥാനങ്ങൾ ഒഴിച്ച് ഭാരതത്തിൽ അങ്ങോളമിങ്ങോളം തരംഗം സൃഷ്ടിച്ച് നരേന്ദ്ര മോഡി. കേരളത്തിലും വൻതോതിൽ വോട്ടു വർദ്ധിപ്പിച്ച് ബി ജെ പി.
2014 ൽ കോൺഗ്രസ്സ് സർക്കാരുകളുടെ അഴിമതിക്കെതിരെയും, ഭരണമാറ്റത്തിനായും വോട്ടു ചോദിച്ച ബിജെപിക്കു 336 സീറ്റാണ് ലഭിച്ചത്. എന്നാൽ അന്ന് ബി ജെ പിക്കു രാജ്യം മുഴുവൻ വ്യക്തമായ ചലങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. എന്നാൽ സ്വന്തം ഭരണ നേട്ടങ്ങൾ കാട്ടി മഹാ യുദ്ധത്തിനിറങ്ങിയ ബി ജെ പിക്കു ഇത്തവണ ഭാരതത്തിലുടനീളം വിജയങ്ങൾ കൊയ്തെടുക്കുവാൻ സാധിച്ചു. മോഡി സർക്കാരിന്റെ മികച്ച ഭരണ മികവ് തന്നെയാണ് ഇത്തരത്തിലൊരു മാറ്റത്തിന് പാർട്ടിയെ സഹായിച്ചത്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഭാരതത്തിലെ മുഴുവൻ ജനങ്ങളിലെത്തുകയും, അവർ സർക്കാരിനെ പറ്റി വിശകലനം നടത്തുകയും ചെയ്ത സാഹചര്യത്തിൽ തന്നെയാണ് വിജയം നേടാനായത്.
കോൺഗ്രസ്സിന്റെ പ്രചാരണ തന്ത്രങ്ങളിൽ വൻ വീഴ്ചയാണ് സംഭവിച്ചത്. ചൗക്കിദാർ ചോർ ഹെ എന്ന പ്രചാരണവും, അതിന്മേലുള്ള കോടതി ഇടപെടലുകളും കോൺഗ്രസ്സ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും വൻ തോൽവിയാണു സമ്മാനിച്ചത്

No comments: