"ഇനിയും വരും മോദി ഭരണം ..ഇന്ത്യൻ ഓഹരി വിപണികളിൽ ചരിത്ര നേട്ടം" ...

പ്രവചനങ്ങൾ വെറുതെയായില്ല ..പ്രതീക്ഷകൾ വെറുതെയായില്ല ..സമീപ കാലത്തെ ഏറ്റവും വലിയ മാർക്കറ്റ് മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു ഇന്ത്യൻ ഓഹരി വിപണികൾ .രാജ്യമാകെ നരേന്ദ്രമോദി തരംഗം ആഞ്ഞടിച്ചപ്പോൾ ഇന്ത്യൻ ഓഹരി വിപണികൾ അതിന്റെ ചുവടു പിടിച്ചു നേട്ടത്തിലേക്ക് മുന്നേറി .നിഫ്റ്റി 12000 പോയിന്റ് മുന്നേറിയപ്പോൾ സെൻസെക്സ് 40000 പോയിന്റ് എന്ന വലിയ ലക്‌ഷ്യം കുറിച്ചു .എന്നാൽ ഈ കുതിപ്പ് വൻ കുതിച്ചു ചാട്ടങ്ങൾ വിപണിയിൽ ദൃശ്യമാക്കിയില്ല .ഏഷ്യൻ വിപണികളിൽ കാര്യമായ മുന്നേറ്റം ഉണ്ടാവാഞ്ഞതും ശ്രദ്ധേയമാണ് .പ്രമുഖ ഇന്ത്യൻ ബാങ്കായ എസ് ബി ഐ യുടെ സമീപകാലത്തെ ഏറ്റവും വലിയ മുന്നേറ്റം തന്നെയാണ് ഇന്ന് വിപണിയിൽ കാണാൻ കഴിഞ്ഞത് .ഒരു ഘട്ടത്തിൽ 364 രൂപ വരെ ഷെയർ വില ഉയർന്നു വന്നുവെങ്കിലും അധിക നേരം നില നിന്നില്ല .ഭാരതി എയർടെൽ ,യെസ് ബാങ്ക് ബജാജ് ഓട്ടോ,എസ് ബി ഐ തുടങ്ങിയവയാണ് ഇന്ന് വിപണിയിൽ നേട്ടമുണ്ടാക്കിയ പ്രമുഖ ഷെയറുകൾ .ആക്സിസ് ബാങ്ക് ,റിലൈൻസ് ടാറ്റ മോട്ടോർസ് ,ബജാജ് ഫിനാൻസ് തുടങ്ങിയ ഷെയറുകൾ താരതമ്യേന നഷ്ടത്തിലാണ് ഇന്ന് അവസാനിച്ചത് .ഇന്ന് വിപണി അവസാനിക്കുമ്പോൾ നിഫ്റ്റി 80 .85 പോയിന്റ് താഴ്ന്നു 11 ,657 .05 ലും സെൻസെക്സ് 298 .82 പോയിന്റ് ഇടിഞ്ഞു 38 ,811 .39 ലുമാണ് ക്ലോസ്‌ ചെയ്തത് .എൻ ഡി എ തുടർഭരണം ഉണ്ടാക്കും എന്ന് ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യൻ ഓഹരി വിപണികളിൽ ഇനി വരും നാളുകളിൽ എന്ത് ചലനമാണ് ഉണ്ടാവുക എന്ന് കാത്തിരുന്ന് കാണേണ്ടതാണ് 

No comments:

Powered by Blogger.