"മോദി തരംഗം ....ഇന്ത്യൻ ഓഹരി വിപണികളിൽ ചരിത്ര നേട്ടം .. നിഫ്റ്റി 12000 വും സെൻ സെക്സ് 40000 വും കടന്നു "


ഇന്ത്യ മുഴുവൻ ആഞ്ഞടിച്ച മോദി തരംഗത്തിൽ ഇന്ത്യൻ ഓഹരി വിപണികളിൽ ചരിത്ര നേട്ടം ..
എക്സിറ് പോൾ ഫലങ്ങൾക്കു പിന്നാലെ കുതിപ്പ് നടത്തി കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷിതമായ നിലയിൽ അവസാനിച്ച വിപണി ഇന്ന് മാർക്കറ്റ് ആരംഭിച്ചു മണിക്കൂറുകൾ പിന്നിടുമ്പോൾ സമീപ കാലത്തേ റെക്കോർഡ് നേട്ടം സ്വന്തമാക്കി മുന്നേറ്റം തുടരുകയാണ് .നിഫ്റ്റി 12000 കടന്നേക്കും എന്ന തരത്തിൽ കഴിഞ്ഞ ദിവസം വന്ന വാർത്തകൾ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന രീതിയിലാണ് വിപണി മുന്നോട്ടു പോകുന്നത് .സെൻസ് സെക്സ് പോയിന്റ് കടന്നു എന്നതാണ് ഓഹരി വിപണിയിൽ മറ്റൊരു ശ്രദ്ധേയമായ വാർത്ത .ബാങ്ക് നിഫ്റ്റി പ്രതീക്ഷിച്ചതു പോലെ മുന്നേറ്റം കാഴ്ച വെക്കുന്നു .ഇതിന്റെ ചുവടു പിടിച്ചു എസ് ബി ഐ വൻ മുന്നേറ്റം കാഴ്ച വെച്ചു .ഒരു ഘട്ടത്തിൽ എസ് ബി ഐ യുടെ ഷെയർ വില 364 വരെ കുതിച്ചു സകല പ്രവചനങ്ങളെയും പുറന്തള്ളുന്ന കാഴ്ച ദൃശ്യമാക്കി .എസ് ബി ഐ യെ കൂടാതെ ഫെഡറൽ ബാങ്ക് ,ആക്സിസ് ബാങ്ക് ,ഐ സി ഐ സി ഐ ബാങ്ക് ,തുടങ്ങിയ ഷെയറുകൾ എല്ലാം തന്നെ ഇന്ന് കാര്യമായ രീതിയിൽ മുന്നേറ്റം കാഴ്ച വെക്കുകയാണ് .എന്നാൽ വേദാന്ത ,ഹിൻഡാൽകോ ,,ബജാജ് ഓട്ടോ ,വിപ്രോ തുടങ്ങിയ ഷെയറുകൾ ഇത്രയും വിപണി മുന്നേറിയിട്ടും കാര്യമായ നേട്ടമുണ്ടാക്കിയില്ല .അന്തിമ ഫലം ലഭ്യമാകുന്ന അവസാന മണിക്കൂറിലേക്കു കടക്കുമ്പോൾ ഇന്ത്യൻ ഓഹരി വിപണികളിൽ ഉണ്ടാക്കുന്ന ചലനങ്ങൾ എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് നിക്ഷേപകർ


ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ് 

No comments:

Powered by Blogger.