പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. സ്വകാര്യ ലേബര്‍ സപ്ലൈ കമ്പനി ജീവനക്കാരന്‍ ആയ ആലംകോട്, പുല്ലുതോട്ടം, തെങ്ങുവിളാകം വീട്ടില്‍ വിപിനചന്ദ്രന്‍നായര്‍(53) ആണ് അറസ്റ്റിലായത്.
ഒരാഴ്ച മുന്‍പ് അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രതി തന്റെ വീട്ടില്‍ വച്ച് പീഡിപ്പിച്ചതെന്നാണ് കേസ്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു. നഗരൂര്‍ എസ്‌എച്ച്‌ഒ രതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
No comments: