36-ാം മത് ഭാഗവതസത്രത്തിന് മണ്ണടിയിൽ കൊടിയേറ്റം

അടൂർ: 36-ാം മത് അഖിലഭാരതശ്രീമദ്ഭാഗവതസത്രത്തിന് മണ്ണടിയിൽ ഭക്തി സാന്ദ്രമായി കൊടിയേറി.
ഗോകർണ്ണം മഹാദേവർക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഗുരുവായൂരപ്പന്റെ തങ്കവിഗ്രഹം കൊടിക്കൂറയും ഭാഗവതഗ്രന്ഥവും വഹിച്ചുകൊണ്ട് 300ൽപ്പരം മഹാക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 5ന് ഏനാത്ത് ശ്രീ മഹാദേവർക്ഷേത്രത്തിൽ എത്തി.1008 ശ്രീകൃഷ്ണ വിഗ്രഹങ്ങളും 1400 നാരായണിയപാരായണസമിതികളുടെയും ആയിരക്കണക്കിന് ഭക്തജനങ്ങളുടെയും നൂറ്കണക്കിന് വാഹനങ്ങളുടെ അടമ്പടിയോടെ ശ്രീകൃഷ്ണ ഭഗവാന്റെ തങ്കവിഗ്രഹം ഘോഷയാത്രയായി യജ്ഞശാലയിലെത്തിച്ചു.ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ നിർമ്മിച്ച യജ്ഞശാലയിലെ ശ്രീകോവിലിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന്റെ തങ്കവിഗ്രഹംപ്രതിഷ്ട നടത്തി.ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ നിന്നും എത്തിച്ച കൊടിമരം ശ്രീകോവിലിനു മുമ്പിൽ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും യജ്ഞാചാര്യൻ പൈതൃകരക്നം ഡോ: കെ.ഉണ്ണികൃഷ്ൻ നമ്പൂതിരിയും ചേർന്ന് പ്രതിഷ്ടിച്ചു മഹാസത്രത്തിന് മണ്ണടി പഴയതൃക്കോവിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ കൊടിയേറി. തുടർന്നു നടന്ന സത്രമഹാസമ്മേളനം ഗുരുവായൂർ ദേവസ്വം കമ്മീഷണർ പി.വേണുഗോപാൽ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഭാഗവതസത്രസമിതി ജനറൽ സെക്രട്ടറി അപ്പുക്കുട്ടമേനോൻ, നാരായണസ്വാമി എന്നിവർ സംസാരിച്ചു. ,ജനറൽ കൺവീനർ ബിജു സ്വാഗതവും സി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
Sent from vivo smartphone

No comments: