കളക്ടറുടെ പേരില്‍ വ്യാജ രേഖകള്‍
കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖാക്കേസിലെ ഒന്നാം പ്രതി അബു ഫോര്‍ട്ടുകൊച്ചി സബ് കളക്ടറുടെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയതായി വിജിലന്‍സ് കണ്ടെത്തി. ആലുവ തഹസില്‍ദാര്‍ക്ക് നല്‍കിയ രേഖയില്‍ ഹംസയുടെ ഭൂമി തരം മാറ്റാനുള്ള ഉത്തരവ് നടപ്പാക്കണം എന്ന് നിര്‍ദേശിക്കുന്ന വ്യാജ രേഖയാണ് ഫോര്‍ട്ടു കൊച്ചി സബ് കലക്ടറുടെ പേരില്‍ തയാറാക്കിയിരിക്കുന്നത്.
ഇത്തരത്തിൽ ഉത്തരവ് തയ്യാറാക്കിയതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും വിജിലന്‍സ് പരിശോധിക്കും. അബുവിന്റെ കാലടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി ആധാരങ്ങള്‍ അടക്കമുള്ളവ കണ്ടെത്തിയിരുന്നു.
No comments: